അബൂദബി: അബൂദബി എമിറേറ്റിന് സ്വന്തമായി വെബ് അഡ്രസ് നിലവിൽ വന്നു. ഇംഗ്ലീഷിൽ .abudhabi എന്നും അറബിയിൽ .أبوظبي എന്നുമാണ് വെബ് അഡ്രസ്. എമിറേറ്റിലെ ഒാൺലൈൻ ബിസിനസ് വർധിപ്പിക്കാൻ പുതിയ ഡൊമൈൻ ഉപകരിക്കുമെന്നാണ് പ്രതീക്ഷ.
‘അബൂദബി’ എന്ന ഡൊമൈെൻറ അവതരണം അബൂദബിയുടെയും യു.എ.ഇയുടെയും സവിശേഷ പദവി ഉയർത്തുമെന്ന് ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ) ഡയറക്ടർ ജനറൽ ഹമദ് ആൽ മൻസൂറി അഭിപ്രായപ്പെട്ടു. സാമ്പത്തിക പ്രവർത്തനങ്ങൾക്കും യു.എ.ഇയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ ഒാൺലൈൻ ഇടപാടുകൾക്കും ഇത് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. അബൂദബിയുടെ സ്മാർട്ട് സൊലൂഷൻസ്^സർവീസ് അതോറിറ്റി, ട്രാ, ഇത്തിസലാത്ത് എന്നിവ തമ്മിലുള്ള കരാറിെൻറ അടിസ്ഥാനത്തിലാണ് പുതിയ വെബ് അഡ്രസ് യാഥാർഥ്യമായത്.
2014 ഫെബ്രുവരിയിൽ .abudhabi, .dubai വെബ് അഡ്രസുകൾക്ക് അന്തിമാനുമതി തേടി ബന്ധപ്പെട്ട ഇൻറർനെറ്റ് കോർപറേഷനെ സമീപിച്ചിരുന്നു. അതേസമയം .abudhabi വെബ് അഡ്രസ് വാങ്ങുന്നതിന് ഏത് അതോറിറ്റിയെയാണ് ചുമതലപ്പെടുത്തിയതെന്നും ഇൗ ഡൊമൈൻ സർക്കാർ വകുപ്പുകൾ, സ്വകാര്യ കമ്പനികൾ, വ്യക്തികൾ എന്നിവക്ക് ലഭ്യമാകുമോ എന്നും അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.