അബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഞ്ഞൂറോളം മെംബര്‍മാര്‍ പങ്കെടുത്ത ജനറല്‍ ബോഡി യോഗത്തില്‍ പി. ബാവ ഹാജിയെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞിയെയും ട്രഷററായി എം. ഹിദായത്തുല്ലയെയും തിരഞ്ഞെടുത്തു.
മറ്റ് അംഗങ്ങൾ: അബ്ദുല്‍ റഹൂഫ് അഹ്സനി, ഇബ്രാഹിം ബഷീര്‍, അബ്ദുല്ല നദ്വി, ഹാരിസ് ബാഖവി, യു.കെ. മുഹമ്മദ് കുഞ്ഞി, അഷറഫ് ഹാജി വാരം, പി.പി. സുലൈമാന്‍, ഹൈദര്‍ ബിന്‍ മൊയ്തു, അബ്ദു റഹിമാന്‍ കംബള, സ്വാലിഹ് വാഫി, നൗഫല്‍ പട്ടാമ്പി, ജലീല്‍ കരിയേടത്ത്.
2004 മുതല്‍ തുടര്‍ച്ചയായ 19 തവണയായി ബാവ ഹാജിയാണ് പ്രസിഡന്റ്. വിവിധ കാലഘട്ടങ്ങളില്‍ മുമ്പ് ഏഴ് തവണ പ്രസിഡന്റ് പദവി വഹിച്ച ബാവഹാജി 12 തവണ സെന്റര്‍ ജനറല്‍ സെക്രട്ടറി പദവിയും വഹിച്ചിട്ടുണ്ട്. അബൂദബി കമ്യൂണിറ്റി ഡെവലപ്മെന്റ് ഡിപ്പാര്‍ട്മെന്റ് മേധാവികളായ അബ്ദുല്ല അഹ്മദ്, ഉമര്‍ അല്‍ മന്‍സൂറി, മുഹമ്മദ് അല്‍ അംറി, മിനിസ്ട്രി ഓഫ് കമ്മ്യൂണിറ്റി മേധാവി മെഹ്റ അല്‍ അംറി എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ.എം.സി.സി നേതാക്കളായ അബ്ദുള്ള ഫാറൂഖി, അഷ്റഫ് പൊന്നാനി, സുന്നി സെന്റര്‍ ജനറല്‍ സെക്രട്ടറി കബീര്‍ ഹുദവി, മുന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം ടി.കെ, അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.