അബൂദബി: കെ.എം.സി.സി അംഗത്വ പ്രവര്‍ത്തനങ്ങളും മുഴുവന്‍ കീഴ് ഘടകങ്ങളുടെയും രൂപവത്കരണവും പൂര്‍ത്തിയാക്കി അബൂദബി കെ.എം.സി.സിയുടെ പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു. ഷുക്കൂറലി കല്ലുങ്ങല്‍ പ്രസിഡന്റും സി.എച്ച് യൂസുഫ് ജനറല്‍ സെക്രട്ടറിയും സി.എച്ച് അസ്ലം ട്രഷററുമായി പതിനേഴംഗ കമ്മിറ്റിയാണ് നിലവില്‍ വന്നത്. ഹംസ നടുവില്‍, ബാസിത്ത് കായക്കണ്ടി, അനീസ് മങ്ങാട്, അഷ്റഫ് പൊന്നാനി, കോയ തിരുവത്ര, റഷീദ് പട്ടാമ്പി, ഷറഫുദ്ദീന് കുപ്പം(വൈസ് പ്രസിഡന്റുമാര്‍). ഇ.ടി. മുഹമ്മദ് സുനീര്‍, അബ്ദുല്‍ഖാദര്‍ ഒളവട്ടൂര്‍, അന്‍വര്‍ ചുള്ളിമുണ്ട, സി.പി. അഷ്റഫ്, ഹംസ ഹാജി പാറയില്‍, മൊയ്തുട്ടി വേളേരി, ഷാനവാസ് പുളിക്കല്‍ (സെക്രട്ടറിമാര്‍).
28,422 അംഗങ്ങളെ പ്രതിനിധാനംചെയ്ത് 377 അംഗ കൗണ്‍സില്‍ യോഗം ഐക്യകണ്ഠ്യേനയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന് കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.കെ അന്‍വര്‍ നഹ നടപടി ക്രമങ്ങള്‍ നിയന്ത്രിച്ചു. എം.പി.എം റഷീദ്, ടി.കെ സലാം, അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി, പി.കെ അഹമ്മദ്, ഇബ്രാഹിം മുറിച്ചാണ്ടി, സി.എച്ച്. യൂസഫ്, ഇ.ടി. മുഹമ്മദ് സുനീര്‍ എന്നിവർ സംസാരിച്ചു. മലപ്പുറം കക്കാട് സ്വദേശിയായ ഷുക്കൂറലി കല്ലുങ്ങല്‍ ഇതു രണ്ടാം തവണയാണ് പ്രസിഡന്റ് പദവിയില്‍ എത്തുന്നത്. സി.എച്ച് യൂസുഫ് കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയാണ്. നേരത്തേ അബൂദബി കണ്ണൂര്‍ ജില്ല പ്രസിഡന്റായിരുന്നു. സി.എച്ച് അസ്ലം കാഞ്ഞങ്ങാട് സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.