അബൂദബി: അബൂദബി കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ‘എജ്യൂ ഫെസ്റ്റിവ് ’ സംഘടിപ്പിച്ചു. ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ ബനിയസ് കാമ്പസില്‍ നടന്ന വിദ്യാഭ്യാസ പ്രദര്‍ശനത്തില്‍ നിരവധിയാളുകൾ പങ്കെടുത്തു. നിരവധി വിദ്യാഭ്യാസ അനുബന്ധ സ്ഥാപനങ്ങളുടെ പ്രദര്‍ശന സ്റ്റാളുകളും ഒരുക്കിയിരുന്നു. കരിയര്‍ ഗൈഡന്‍സ് വിദഗ്ധ ശ്രീവിദ്യ സന്തോഷ്, ജി 20 രാജ്യങ്ങളുടെ ലാന്‍ഡ് കോഒാഡിനേഷന്‍ ഓഫിസ് ഡയറക്ടര്‍ മുരളി തുമ്മാരുകുടി, യു.എന്‍ ബ്രസല്‍സ് മൈഗ്രേനെന്റ് പ്രോജക്ട് ഓഫിസർ മുഹമ്മദ് അമീന് അരിമ്പ്ര, മദ്രാസ് ഐ.ഐ.ടി, സിംഗപ്പൂര്‍ നാഷനല്‍ യൂനിവേഴ്സിറ്റി റിസര്‍ച് ഫെലോ ഡോ. മുഹമ്മദ് ജുവൈദ്, അബൂദബി യൂനിവേഴ്സിറ്റി അക്കാദമിക് ക്വാളിറ്റി അക്രഡിറ്റേഷന് വിഭാഗം ഡയറക്ടര്‍ ഡോ. മുഹമ്മദ് റാസിഖ്, പാണക്കാട് ഹൈദരലി തങ്ങള്‍ ഐ.എ.എസ് അക്കാദമി ഡറക്ടര്‍ സംഗീത് കെ. തുടങ്ങിയ പ്രമുഖര്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ മുന്നൂറോളം കുട്ടികളെ പരിപാടിയില്‍ ആദരിച്ചു.അബൂദബി കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി സീനിയര്‍ ലീഡര്‍ എം.പി.എം. റഷീദ് ഉദ്ഘാടനം ചെയ്തു.
ഗ്ലോബല്‍ എജുക്കേഷന്‍ സൊല്യൂഷന്‍സ് മാനേജിങ് ഡയറക്ടര്‍ മുനീര്‍ അന്‍സാരി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി, യു.എ.ഇ. കെ.എം.സി.സി വര്‍ക്കിങ് പ്രസിഡന്റ് യു. അബ്ദുല്ല ഫാറൂഖി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി എന്നിവര്‍ സന്നിഹിതരായിരുന്നു. സംസ്ഥാന കെ.എം.സി.സി ഭാരവാഹികളായ, അഷറഫ് പൊന്നാനി, ഹംസ നടുവില്‍, റഷീദ് പട്ടാമ്പി, കോയ തിരുവത്ര, അബ്ദുല്‍ ബാസിത്, അനീസ് മാങ്ങാട്, ശറഫുദ്ദീന്‍ കൊപ്പം, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, ഹംസ ഹാജി പാറയില്‍, മൊയ്തുട്ടി വെളേരി, ഷാനവാസ് പുളിക്കല്‍, അബൂദബി കെ.എം.സി.സി ജനറല്‍ സെക്രട്ടറി സി.എച്ച്. യൂസുഫ്, സെക്രട്ടറി മുഹമ്മദ് അന്‍വര്‍ ചുള്ളിമുണ്ട എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.