അബൂദബി: യു.എ.ഇ നാഷനല്‍ കെ.എം.സി.സി മെംബര്‍ഷിപ് കാമ്പയിന് അടിസ്ഥാനമാക്കി അബൂദബി പത്തനംതിട്ട ജില്ലാ കമ്മിറ്റി നിലവില്‍വന്നു. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന യോഗത്തില്‍ സംസ്ഥാന കെ.എം.സി.സി സെക്രട്ടറി എ. സഫീഷ് യോഗം ഉദ്ഘാടനം ചെയ്തു. സൗത്ത് സോണ്‍ കെ.എം.സി.സി പ്രസിഡന്റ് ഷാനവാസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ല പ്രസിഡന്റായി ഫൈസല്‍ പി.ജെ. റാന്നി, ജനറല്‍ സെക്രട്ടറിയായി ഹാഷിം മേപ്പുറത്ത് ആറന്മുള, ട്രഷററായി മുഹമ്മദ് ഫൈസല്‍ റാന്നി എന്നിവരെയും വൈസ് പ്രസിഡന്റുമാരായി നദീര്‍ കാസിം റാന്നി, അനൂപ് കവലക്കല്‍ തിരുവല്ല, ബഷീര്‍ റാവുത്തര്‍ അടൂര്‍, അന്‍സാദ് ടി. അസീസ് റാന്നി, സെക്രട്ടറിമാരായി അന്‍സല്‍ അബ്ദുല്‍ കരീം ആറന്മുള, ഷാറൂഖ് ഷാജഹാന് കോന്നി, ആസിഫ് അബ്ദുല്ല അടൂര്‍, അനീഷ് ഹനീഫ അടൂര്‍ തുടങ്ങിയവരെയും തിരഞ്ഞെടുത്തു.
ഷാനവാസ് പുളിക്കലാണ് മുഖ്യ രക്ഷാധികാരി. ജില്ലാ വനിതാ കെ.എം.സി.സി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ റോഷ്ന ഷാനവാസ് ചെയര്‍പേഴ്സനായും ബീഗം ഷാദിയ ഷാജഹാന്, ഹാഷിമി നദീര്‍, അനൂസ് സബ്ജീദ്, ഷിഫാ ഫൈസല്‍ തുടങ്ങിയവര്‍ കണ്‍വീനര്‍മാരായും അഡ്ഹോക് കമ്മിറ്റി നിലവില്‍വന്നു. സംസ്ഥാന കെ.എം.സി.സി സെക്രട്ടറി റഷീദ് പട്ടാമ്പി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബൂദബി സൗത്ത് സോണ്‍ കെ.എം.സി.സി ട്രഷറര്‍ ഇസ്ഹാഖ് നദ്വി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നിസാമുദ്ദീന്‍ പനവൂര്‍, കൊല്ലം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ സത്താര്‍, പി.ജെ ഫൈസല്‍, മുഹമ്മദ് ഫൈസല്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.