അബൂദബി: മലപ്പുറം കോട്ടക്കൽ മാൻസ് ക്ലബ് യു.എ.ഇ ഘടകം സംഘടിപ്പിച്ച പതിനഞ്ചാമത് ഫാമിലി ഇഫ്താർ മീറ്റ് നാട്ടുകാരുടെ ഒത്തുചേരൽ കൂടിയായി.
സൂപ്പിബസാർ മുതൽ താഴെ കോട്ടക്കൽവരെയുള്ള നൂറിലധികം പ്രവാസികൾക്ക് അയൽബന്ധങ്ങൾ പുതുക്കാനുള്ള അവസരമായി പരിപാടി. അബൂദബി ബൈനൽ ജസ്റൈനിലെ റബദാൻ പാർക്കിൽ നടന്ന പരിപാടിക്ക് സബീൽ പരവക്കൽ, കരിമ്പനക്കൽ ബാവ,
ഫൈസൽ കണ്ണാഞ്ചേരി, ഇല്ലിക്കോട്ടിൽ സംജീദ്, എടക്കണ്ടൻ നൗഷാദ്, ഷഹീദ് പരവക്കൽ, എ.ടി. ഷഫീർ, ഒ.പി. ബാവ, കാട്ടി അയ്യൂബ്, കെ.എം.ടി. അഹമ്മദ് വടക്കേതിൽ, ഹബീബ് കോയ തങ്ങൾ, പനമ്പുല്ലൻ ഷാഫി, സർജാൻ, അൻവർ പരവക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. അബൂദബി മലപ്പുറം ജില്ല കെ.എം.സി.സി സെക്രട്ടറി ഷാഹിദ് ബിൻ മുഹമ്മദും അലി കോട്ടക്കലും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.