അബൂദബി: വാഹനം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് അബൂദബിയിൽ ആശ്വാസ പദ്ധതിയുമായി അബൂദബി ഇക്കണോമിക് െഡവലപ്മെൻറ് വകുപ്പ്. ഇനിമുതൽ വാഹനം വാങ്ങാനെത്തുന്നവർക്ക് പണം തവണകളായും മറ്റും അടക്കാൻ സാധിക്കും.
ഇതിന് പുതിയ പേമെൻറ് സംവിധാനമാണ് അബൂദബി ഇക്കണോമിക് െഡവലപ്മെൻറ് വകുപ്പ് ഒരുക്കിയിരിക്കുന്നത്.
ഷോറൂമുകളിൽനിന്നും ഡീലർമാരിൽ നിന്നും വാഹനം വാങ്ങുമ്പോൾ തവണവ്യവസ്ഥകളും പണയ വ്യവസ്ഥയും ഉപയോക്താവിന് തിരഞ്ഞെടുക്കാൻ കഴിയുന്ന രീതിയിലാണ് പുതിയ സംവിധാനം പ്രവർത്തിക്കുന്നത്. ഈ സംവിധാനത്തിലൂടെ വാഹനം വാങ്ങാനെത്തുന്നവർക്ക് തങ്ങൾക്ക് അനുസൃതമായ പ്ലാൻ തിരഞ്ഞെടുക്കാൻ അവസരമുണ്ടാകുമെന്ന് വകുപ്പ് വ്യക്തമാക്കി. വാഹനവിപണിക്ക് കരുത്തുപകരുന്നതിെൻറ ഭാഗമായാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.