അബൂദബി: വഴക്കിനെ തുടർന്ന് ബന്ധുവിന് സമൂഹ മാധ്യമത്തിലൂടെ അസഭ്യ, അശ്ലീല സന്ദേശങ്ങൾ അയച്ച യുവാവിന് 2.5 ലക്ഷം ദിർഹം പിഴ. അൽഐനിൽ കഴിയുന്ന അറബ് പൗരനാണ് കസിന് അശ്ലീല സന്ദേശം അയച്ചത്. പിഴയീടാക്കിയ ശേഷം ഇയാളെ നാട് കടത്തും. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലെ വഴക്കാണ് സംഭവത്തിലേക്ക് നയിച്ചത്. സന്ദേശം ലഭിച്ചയാൾ തെളിവ് സഹിതം പരാതി നൽകുകയായിരുന്നു.
പ്രോസിക്യൂഷൻ തെളിവ് പരിശോധിക്കുകയും പ്രതി ഓൺലൈൻ നിയമം ലംഘിച്ചതായി കണ്ടെത്തുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെ ഒരാളെ അവഹേളിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്ന് നിയമ ഉപദേഷ്ടാവും ഗവേഷകനുമായ ഖാലിദ് അൽ മസ്മി പറഞ്ഞു. അപവാദം, ഇലക്ട്രോണിക് കുറ്റകൃത്യം തടയുന്നതിനുള്ള നിയമം എന്നിവ പ്രകാരം 2.50 ലക്ഷം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ അടക്കേണ്ട കുറ്റമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.