ക​ഴി​ഞ്ഞ വ​ർ​ഷം അ​ബൂ​ദ​ബി മാ​ര​ത്ത​ണി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ

അ​ബൂ​ദ​ബി മാ​ര​ത്ത​ണ്‍ ഡി​സം​ബ​റി​ൽ

അ​ബൂ​ദ​ബി: അ​ഞ്ചാ​മ​ത് അ​ഡ്‌​നോ​ക് അ​ബൂ​ദ​ബി മാ​ര​ത്ത​ണി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ നി​ന്നു​ള്ള പ്ര​മു​ഖ ഓ​ട്ട​ക്കാ​രെ​ത്തും. ഡി​സം​ബ​ര്‍ 16ന് ​അ​ബൂ​ദ​ബി​യി​ല്‍ ന​ട​ക്കു​ന്ന മാ​ര​ത്ത​ണി​ല്‍ 23,000ത്തോ​ളം പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 42.195 കി​ലോ​മീ​റ്റ​ര്‍ മാ​ര​ത്ത​ണ്‍, മാ​ര​ത്ത​ണ്‍ റി​ലേ, 10 കി​ലോ​മീ​റ്റ​ര്‍, അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍, 2.5 കി​ലോ​മീ​റ്റ​ര്‍ എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം.

2023 മി​ലാ​നോ മാ​ര​ത്ത​ണി​ലെ ജേ​താ​വാ​യ യു​ഗാ​ണ്ട​യു​ടെ ആ​ന്‍ഡ്രൂ കീ​മോ​യ്, കെ​നി​യ​യു​ടെ കി​പ്തും ബ​ര്‍ണാ​ബ​സ് എ​ന്നി​വ​രാ​ണ് പു​രു​ഷ വി​ഭാ​ഗ​ത്തി​ലെ ആ​ക​ര്‍ഷ​ണ​ങ്ങ​ള്‍. വ​നി​ത വി​ഭാ​ഗ​ത്തി​ല്‍ ഇ​ത്യോ​പ്യ​യു​ടെ തി​രു​ണേ​ല്‍ ദി​ബാ​ബ, കെ​നി​യ​യു​ടെ മൗ​റി​ന്‍ ചെ​പ്‌​കെ​മോ​യി എ​ന്നി​വ​ര​ട​ക്കം പ​ങ്കെ​ടു​ക്കും. ലോ​കോ​ത്ത​ര താ​ര​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം മാ​ര​ത്ത​ണി​നെ പ്രാ​ദേ​ശി​ക ത​ല​ത്തി​ലും ആ​ഗോ​ള​ത​ല​ത്തി​ലും ശ്ര​ദ്ധേ​യ​മാ​ക്കു​മെ​ന്ന് അ​ബൂ​ദ​ബി സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ലി​ലെ ഇ​വ​ന്‍റ്​​സ് വ​കു​പ്പ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ സു​ഹൈ​ല്‍ അ​ല്‍ അ​രീ​ഫി പ​റ​ഞ്ഞു. കു​ട്ടി​ക​ള്‍ക്കു വ​രെ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​വും. നി​ശ്ച​യ​ദാ​ര്‍ഢ്യ​മു​ള്ള ജ​ന​ത​ക്കും പാ​രാ​ലി​മ്പി​ക്‌​സി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ക്കും ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് ഇ​ല്ല.

അ​ഡ്‌​നോ​ക് ആ​സ്ഥാ​ന​ത്തി​നു സ​മീ​പ​മാ​ണ് ഇ​ത്ത​വ​ണ​ത്തെ മാ​ര​ത്ത​ണ്‍ ഗ്രാ​മം. ഡി​സം​ബ​ര്‍ 12 മു​ത​ല്‍ 16 വ​രെ ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നു മു​ത​ല്‍ രാ​ത്രി 10 വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍. സു​സ്ഥി​ര വ​സ്തു​ക്ക​ള്‍ക്കൊ​ണ്ട് നി​ര്‍മി​ച്ച നി​ക്കി​യു​ടെ പ്ര​ത്യേ​ക ടീ​ഷ​ര്‍ട്ട് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ക്ക് ല​ഭി​ക്കും. ര​ജി​സ്‌​ട്രേ​ഷ​നാ​യി https://www.adnocabudhabimarathon.com/ വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍ശി​ക്കു​ക. ടീ​ഷ​ര്‍ട്ടി​ല്‍ ചേ​ര്‍ക്കേ​ണ്ട പേ​ര് എ​ന്താ​ണെ​ന്ന് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ക്ക് ഓ​ണ്‍ലൈ​നാ​യി ന​ല്‍കാം. ന​വം​ബ​ര്‍ 30ന് ​ശേ​ഷം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍ക്ക് ഡി​സം​ബ​ര്‍ 12 മു​ത​ല്‍ 15 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ മാ​ര​ത്ത​ണ്‍ വി​ല്ലേ​ജി​ല്‍ നി​ന്ന് ത​ങ്ങ​ളു​ടെ റേ​സ് പാ​ക്കു​ക​ള്‍ ഏ​റ്റു​വാ​ങ്ങാം. ഈ ​സ​മ​യ​പ​രി​ധി​ക്കു ശേ​ഷം റേ​സ് പാ​ക്ക് ല​ഭി​ക്കി​ല്ല. ക​ഴി​ഞ്ഞ​വ​ര്‍ഷം ഡി​സം​ബ​ര്‍ 17നാ​യി​രു​ന്നു അ​ഡ്നോ​ക് അ​ബൂ​ദ​ബി മാ​ര​ത്ത​ണ്‍. 

Tags:    
News Summary - Abu Dhabi Marathon in December

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.