അബൂദബി: യു.എ.ഇയുടെ സമുദ്ര പൈതൃകം അടുത്തറിയാനും വിനോദങ്ങളിലേര്‍പ്പെടാനും അവസരമൊരുക്കി അബൂദബിയില്‍ മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവല്‍ ആരംഭിച്ചു. അബൂദബി കോര്‍ണിഷിലെ അല്‍ ബഹറില്‍ ഫെബ്രവരി 26 വരെയാണ് ഉല്‍സവം അരങ്ങേറുക. കപ്പലോട്ടം, കപ്പല്‍ നിര്‍മാണം, മീന്‍പിടിത്തം, മുത്തുവാരല്‍ തുടങ്ങി കടല്‍ സംബന്ധമായ അനേകം അറിവുകള്‍ നേടാനുള്ള സാധ്യതകളാണ് ഉത്സവത്തില്‍ ഒരുക്കിയിരിക്കുന്നത്. മേളയിലെത്തുന്നവര്‍ക്ക് യു.എ.ഇയുടെ നാവിക-സമുദ്ര പാരമ്പര്യം, വാണിജ്യ ചരിത്രം, നാവിക മേഖലയില്‍ യു.എ.ഇ പരമ്പരാഗതമായി ആർജിച്ച കഴിവുകള്‍ തുടങ്ങിയവ മനസ്സിലാക്കാം. ദിവസവും വൈകീട്ട് നാലുമണിമുതല്‍ രാത്രി 11 വരെയാണ് പ്രവേശനം. ശില്പശാലകള്, സംഗീത പ്രകടനങ്ങള്‍, കരകൗശല പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയും ആസ്വദിക്കാം. അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പാണ് (ഡി.സി.ടി അബൂദബി) ഉത്സവം സംഘടിപ്പിക്കുന്നത്.
സന്ദര്‍ശകര്‍ക്കായി ശില്പശാലകള്, കലാപ്രകടനങ്ങള്‍, കരകൗശല പ്രദര്‍ശനങ്ങള്‍, പൈതൃക പാതകള്‍, പരമ്പരാഗത കച്ചവട കേന്ദ്രം, പരമ്പരാഗത ഭക്ഷണ വിഭവങ്ങള്‍ തുടങ്ങിയവയും തയാറാക്കിയിട്ടുണ്ട്. ഒപ്പം പഴയ കാലത്തെ കടലനുഭവങ്ങളും ചരിത്രവും മുന്‍ തലമുറയില്പ്പെട്ടവരില്നിന്ന് നേരിട്ട് കേട്ടും കണ്ടും അറിയാനും സാധിക്കും. പരമ്പരാഗത തീരദേശ ജീവിതത്തിന്റെ ഭാഗമായ കരകൗശല നൈപുണ്യത്തെക്കുറിച്ച് ആഴത്തിലുള്ള അറിവും ഇവര്‍ പങ്കുവെക്കും. പ്രത്യേകം ഒരുക്കിയ മത്സ്യബന്ധന ഗ്രാമത്തില്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ നിരവധി മത്സ്യ-കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. മീന്‍ ഉപ്പിടല്‍, മസാലകള്‍ എന്നിവയെക്കുറിച്ച് പഠിക്കാനും സൗകര്യമുണ്ട്. തത്സമയ കുക്കിങ് സൗകര്യമുള്ളതിനാല്‍ ഇഷ്ടമുള്ള കടല്‍ വിഭവങ്ങള്‍ വാങ്ങുകയും ഗ്രില്‍ ചെയ്തോ ഫ്രൈ ചെയ്തോ വാങ്ങാനും സാധിക്കും.
സ്കൂള്‍ കുട്ടികള്‍ക്കായി പരമ്പരാഗത വിനോദ മത്സരങ്ങള്‍ എല്ലാ ദിവസവും വൈകീട്ട് നാലു മുതല്‍ ഏഴുവരെയുണ്ടാവും. രാത്രി ഏഴുമണി മുതല്‍ പൊതുജനങ്ങള്‍ക്കും വിനോദത്തില്‍ പങ്കെടുക്കാം. ഇമാറാത്തി കലാകാരന്മാരുടെ പരമ്പരാഗത പ്രകടനങ്ങള്‍, നൃത്തം, സംഗീതം, കവിതാലാപനം എന്നിവയും ആസ്വദിക്കാം. ലഘുഭക്ഷണങ്ങള്‍, പരമ്പരാഗത ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, സുഗന്ധ വസ്തുക്കള്‍, പരമ്പരാഗത പാവകള്‍, കൂടാതെ ഹൗസ് ഓഫ് ആര്‍ട്ടിസാന്‍സിന്റെ ആധുനിക ഡിസൈനുകള്‍ തുടങ്ങിയവ പ്രത്യേകം ഒരുക്കിയ സൂക്കുകളില്‍ ലഭ്യമാണ്. മുതിര്‍ന്നവര്‍ക്ക് 30 ദിര്‍ഹവും അഞ്ച് മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 15 ദിര്‍ഹവുമാണ് പ്രവേശന ഫീസ്. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും നിശ്ചയദാര്‍ഢ്യ വിഭാഗത്തിലുള്ളവര്‍ക്കും പ്രവേശനം സൗജന്യമാണ്. ഓണ്‍ലൈനായും ടിക്കറ്റുകള്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.