അബൂദബി: മരണാനന്തരം അവയവങ്ങൾ ദാനം ചെയ്ത് സഹജീവികളുടെ ജീവിതത്തിൽ പ്രതീക്ഷയും പ്രകാശവും പകരുക എന്ന ലക്ഷ്യത്തോടെ യു.എ.ഇ സർക്കാർ നടത്തുന്ന ഹയാത്ത് അവയവദാന ബോധവത്കരണ പരിപാടിയിൽ പങ്കുചേർന്ന് അബൂദബി മാർത്തോമ ഇടവകയും. മുസ്സഫ മാർത്തോമ ദേവാലയത്തിൽ നടന്ന ചടങ്ങിൽ നൂറിലേറെ പേരാണ് ഓൺലൈനിലൂടെ പങ്കാളിത്തം പ്രഖ്യാപിച്ചത്.
കിഡ്നി ഫെഡറേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ അവയവദാന സമ്മതപത്ര സമർപ്പണം ഉദ്ഘാടനം ചെയ്തു. ഇടവക അക്കൗണ്ട് ട്രസ്റ്റി ബിജു ഫിലിപ് ആദ്യ സമ്മതപത്രം നൽകി. യു.എ.ഇ ആരോഗ്യവിഭാഗത്തിന്റെ വെബ്സൈറ്റിൽ ഓൺലൈനായി നൂറിലേറെ ഇടവകാംഗങ്ങൾ സമ്മതപത്രം സമർപ്പിച്ചു. ഇടവക വികാരി ജിജു ജോസഫ് അധ്യക്ഷത വഹിച്ചു.
സഹവികാരി അജിത്ത് ഈപ്പൻ തോമസ്, ഗ്രീൻ ക്രോസ് സി.ഇ.ഒ മാത്യു പ്രിൽസൺ, സി.ഒ.ഒ സിത്താര മാത്യു, വെയ്സ് എഫ്.ഒ.പി കൺവീനർ ബിജോയ് സാം, ജോ. കൺവീനർ ജയൻ എബ്രഹാം, ഇടവക വൈസ് പ്രസിഡന്റ് ബിജു പാപ്പച്ചൻ, ജിബിൻ വൈ. ജോണി, കുമാരി റിയാ എൽസാ എന്നിവർ സംസാരിച്ചു. ഇടവക ട്രസ്റ്റി ഫിനാൻസ് ബിജു ടി. മാത്യു, സെക്രട്ടറി ബിജു കുര്യൻ, വെയ്സ് ജോ. കൺവീനർ പി.ഡി. മാത്യു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.