അബൂദബി: ലോകത്തെ ഏറ്റവും മനോഹര നഗരങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന അബൂദബിയിൽ വേനൽകാല നഗരസൗന്ദര്യം ഉറപ്പാക്കാൻ നട്ടുപിടിപ്പിച്ചത് 65ലക്ഷം ചെടികൾ. അബൂദാബി സിറ്റി മുനിസിപ്പാലിറ്റിയാണ് വേനൽക്കാലത്ത് പൂക്കൾ വിരിയുന്ന ചെടികൾ നട്ടുപിടിപ്പിച്ചത്. ഇതോടെ ഈ വേനൽക്കാലത്ത് നിശ്ചയിച്ച പദ്ധതിയുടെ 100 ശതമാനം പൂർത്തീകരിക്കാനും മുനിസിപാലിറ്റിക്ക് സാധിച്ചു.
2024ൽ വേനൽക്കാലത്തും ശൈത്യകാലത്തുമായി 1.3കോടി ചെടികൾ നട്ടുപിടിപ്പിക്കുകയെന്ന ലക്ഷ്യമാണ് നഗര സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി അബൂദബി സിറ്റി മുനിസിപ്പാലിറ്റി നിശ്ചയിച്ചിട്ടുള്ളത്. ആസ്തികൾ, അടിസ്ഥാന സൗകര്യങ്ങൾ, പൊതു സൗകര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുക, അബൂദബിയുടെയും അതിന്റെ പ്രാന്തപ്രദേശങ്ങളുടെയും ആകർഷണം വർധിപ്പിക്കുക, ജീവിതശൈലിയും ജീവിത നിലവാരവും മെച്ചപ്പെടുത്തുക, താമസക്കാരെയും സന്ദർശകരെയും സന്തോഷിപ്പിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സുസ്ഥിരതാ മാനദണ്ഡങ്ങൾ പാലിച്ചും യു.എ.ഇ പരിസ്ഥിതിക്ക് അനുയോജ്യമായ ഇനങ്ങളെ തിരഞ്ഞെടുത്തും പൂക്കളും ചെടികളും ഉപയോഗിച്ചുമാണ് മുനിസിപാലിറ്റി പ്രകൃതിദത്തമായ സൗന്ദര്യവൽക്കരണ പദ്ധതികൾ നടപ്പിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.