അബൂദബി: ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെയും പയ്യന്നൂര്‍ സൗഹൃദവേദി അബൂദബി ഘടകത്തിന്റെ ഇരുപത്തിയൊന്നാം വാര്‍ഷികാഘോഷത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച യു.എ.ഇതല ഉപന്യാസ രചന മത്സര വിജയികളെ പ്രഖ്യാപിച്ചു.
‘ഇന്ത്യന്‍ ബഹുസ്വരത’ എന്ന വിഷയത്തില്‍ നടത്തിയ മത്സരത്തില്‍ റഫീഖ് സക്കറിയ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഹാഫിസ് ഒറ്റകത്ത്, സുമ വിപിന്‍ എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് എന്നീ സ്ഥാനങ്ങള്‍ കരസ്ഥമാക്കി. യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി മികച്ച പ്രതികരണമാണ് ഉപന്യാസ രചന മത്സരത്തിന് ലഭിച്ചത്. മത്സരത്തിന് ലഭിച്ച രചനകൾ ഉന്നത നിലവാരം പുലര്‍ത്തിയെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. സെപ്റ്റംബര്‍ 10ന് അബൂദബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന പയ്യന്നൂര്‍ സൗഹൃദവേദിയുടെ ഓണാഘോഷ പരിപാടിയില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.