അബൂദബി: സാമൂഹിക അകലം പാലിക്കേണ്ടതി െൻറ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനും റെസിഡൻഷ്യൽ ഏരിയകളിൽ ഒത്തുചേരൽ തടയുന്നതിനുമായി അബൂദബി പൊലീസ് ഫീൽഡ് കാമ്പയിൻ നടത്തുന്നു. കൊറോണ വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുൻകരുതൽ, പ്രതിരോധ നടപടികൾ എന്നിവ വർധിപ്പിക്കുന്നതിനുള്ള രാജ്യത്തി െൻറ ശ്രമങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്നും അധികൃതർ ഓർമിപ്പിച്ചു.
ആളുകളുടെ നീക്കം സൂക്ഷ്മമായി പരിശോധിക്കുന്നതിനും ആവശ്യമായ ഉപദേശങ്ങൾ നൽകുന്നതിനും പൊതുജനാരോഗ്യ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനും കമ്യൂണിറ്റി പൊലീസ് പട്രോളിങ്ങും ഒട്ടേറെ മേഖലകളിൽ ഫീൽഡ് സന്ദർശനങ്ങളും നടത്തി.
ജനങ്ങളുടെ ഒത്തുചേരലുകൾ ഒഴിവാക്കാനും സുരക്ഷ അധികാരികളുമായി സഹകരിക്കാനും പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു. അൽഐൻ പൊലീസ് വകുപ്പ്, കമ്യൂണിറ്റി പൊലീസ് വകുപ്പ്, മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ്, ഞങ്ങൾ എല്ലാവരും പൊലീസ് പദ്ധതിയിലെ അംഗങ്ങൾ എന്നിവരാണ് കാമ്പയിനിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.