അബൂദബി: ബഹിരാകാശ ദൗത്യത്തിനുശേഷം ജന്മനാട്ടിൽ തിരിച്ചെത്തിയ സുൽത്താ1ൻ അൽ നിയാദിക്ക് അബൂദബി പൊലീസിന്റെ അഭിനന്ദനം. പ്രോട്ടോകോൾ ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗം ഡയറക്ടർ ബ്രി.
സെയ്ഫ് സഈദ് അൽ ശംസിയുടെ നേതൃത്വത്തിലുള്ള വിവിധ വകുപ്പുകളിലെ പ്രതിനിധിസംഘം അഭിനന്ദന ചടങ്ങിൽ പങ്കെടുത്തു. അൽ നിയാദി ജന്മനാട്ടിലെത്തുന്നത് പ്രമാണിച്ച് പൊലീസിന്റെ പട്രോൾ വാഹനങ്ങളിൽ അദ്ദേഹത്തിന്റെ 1ഫോട്ടോയും ‘ഞങ്ങൾ താങ്കളിൽ അഭിമാനിക്കുന്നു, സുൽത്താൻ അൽ നിയാദി’ എന്ന എഴുത്തും പതിച്ചിട്ടുണ്ട്.
അൽ നിയാദിയുടെ നേട്ടം യു.എ.ഇ സർക്കാറിനും ജനങ്ങൾക്കും വിവരണാതീതമായ സന്തോഷമാണ് നൽകുന്നതെന്ന് പൊലീസ് പ്രതിനിധി സംഘം അദ്ദേഹത്തോട് പറഞ്ഞു.അൽ നിയാദിയുടെ കുടുംബവുമായും സംഘം സംസാരിച്ചു. കഴിഞ്ഞ ദിവസം ജന്മഗ്രാമമായ അൽ ഐനിലെ ഉമ്മു ഗഫായിൽ എത്തിയ അൽ നിയാദിക്ക് വമ്പിച്ച സ്വീകരണം ലഭിച്ചിരുന്നു. പരമ്പരാഗത അറബ് നൃത്തച്ചുവടുകളോ1ടെയാണ് വലിയ ജനക്കൂട്ടം അൽ നിയാദിയെ സ്വീകരിച്ചത്. നേരത്തേ തന്നെ ഉമ്മു ഗഫായിലെ തെരുവുകൾ അദ്ദേഹത്തെ സ്വീകരിക്കാൻ അലങ്കരിച്ചിരുന്നു. ആറുമാസത്തെ ബഹിരാകാശ ദൗത്യവും ഹ്യൂസ്റ്റനിൽ രണ്ടാഴ്ച നീണ്ട ആരോഗ്യ വീണ്ടെടുപ്പിനും ശേഷം ഇമാറാത്തിന്റെ അഭിമാനതാരം കഴിഞ്ഞ തിങ്കളാഴ്ചയാണ് യു.എ.ഇയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.