അബൂദബി: ഡെലിവറി ബൈക്കിലെ ബോക്സുകൾ സംബന്ധിച്ച പുതിയ നിർദേശങ്ങളുമായി അബൂദബി പൊലീസ്. ഏഴ് സുരക്ഷാമാനദണ്ഡങ്ങളാണ് നിർദേശിച്ചിരിക്കുന്നത്. ബോക്സിന്റെ വലുപ്പം, ബൈക്കിൽ അവ സ്ഥാപിക്കേണ്ട സ്ഥലം എന്നിവ പുതിയ നിർദേശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഡെലിവറി ബൈക്ക് ഓടിക്കുന്നവരുടെ സുരക്ഷകൂടി കണക്കിലെടുത്താണ് നിർദേശങ്ങൾ.
ബൈക്കിൽ സ്ഥാപിക്കുന്ന ബോക്സുകൾ അമ്പത് സെന്റിമീറ്റർ നീളവും വീതിയും ഉള്ളവയായിരിക്കണം. മുന്നിൽനിന്ന് തുറക്കാൻ കഴിയണം. ബോക്സിന്റെ വശങ്ങളിൽ റിഫ്ലക്ടർ വേണം. പെട്ടികൾ ഫൈബർ ഗ്ലാസ് കൊണ്ട് നിർമിച്ചവയാകണം. ബോക്സിന് മൂർച്ചയുള്ള വശങ്ങൾ പാടില്ല. ബോക്സുകൾ ബൈക്ക് യാത്രക്കാരന് മുന്നിലെ സൈഡിലോ പിൻസീറ്റിലോ ആണ് സ്ഥാപിക്കേണ്ടത്. ബോക്സിലെ എഴുത്തുകൾ മറ്റുള്ളവർക്ക് 20 മീറ്റർ അകലെനിന്നെങ്കിലും കാണാൻ സാധിക്കുന്ന തരത്തിലാകണം.
ബാക്ക് പാക്ക് പോലെ റൈഡറുടെ പിന്നിൽ തൂക്കിയിടുന്ന ബോക്സുകൾക്ക് നേരത്തേ ദുബൈ എമിറേറ്റ് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത്തരം ബോക്സുകൾ ഡെലിവറി ജീവക്കാരുടെ സുരക്ഷക്ക് വിഘാതമാകും എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ദുബൈ കർശന നടപടി സ്വീകരിച്ചത്. ഇപ്പോൾ അബൂദബിയും സമാനമായ സുരക്ഷാനിയന്ത്രണങ്ങൾ കൊണ്ടുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.