വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം -അബൂദബി പൊലീസ്

അബൂദബി: റമദാനിൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും നോമ്പുതുറ സമയത്ത് അമിത വേഗത്തിൽ പോകുന്നത് ഒഴിവാക്കണമെന്നും ഗതാഗത നിയമം പാലിക്കണമെന്നും അബൂദബി പൊലീസ് ആവശ്യപ്പെട്ടു.

യാത്രാലക്ഷ്യത്തിലേക്ക് നേരത്തേ പുറപ്പെടുക, വേഗനിയന്ത്രണം പാലിക്കുക, റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെ അവകാശങ്ങൾ വകവെച്ചുകൊടുക്കുക, റെഡ് സിഗ്നലുകൾ മറികടക്കാതിരിക്കുക തുടങ്ങിയവ ശ്രദ്ധിക്കണമെന്നും ഫസ്റ്റ് ലെഫ്. അവാതിഫ് അൽ ബലൂഷി പറഞ്ഞു. തറാവീഹ് സമയത്ത് തിരക്കുണ്ടാവുന്ന ഇടങ്ങളിലെല്ലാം പൊലീസ് പട്രോളിങ്ങുണ്ടാവും. ഇവിടെ നിയമലംഘകരെ കണ്ടെത്താൻ നിരീക്ഷണകാമറകളും സ്ഥാപിച്ചിട്ടുണ്ട്.

നോമ്പുതുറക്കുന്നതിനായി വീടുകളിലെത്തുന്നതിന് അമിതവേഗത്തിൽ പലരും വാഹനമോടിക്കുന്നതിനാൽ ഈ സമയത്താണ് റമദാനിൽ ഏറെ അപകടങ്ങളും നടക്കുന്നത്. 2016ൽ റമദാനിൽ 62 പേരാണ് അപകടത്തിൽ മരിച്ചത്. 2017ൽ ഇത് 51 ആയും 2019ൽ 10 ആയും കുറക്കാൻ കഴിഞ്ഞിട്ടുണ്ട്.

Tags:    
News Summary - Abu Dhabi police say motorists should be careful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.