അബൂദബി: അശ്രദ്ധമായ ഡ്രൈവിങ്ങും ട്രാക്ക് മാറ്റവും മൂലം മുന്നില്പോവുന്ന വാഹനത്തില്‍ ഇടിച്ചുകയറുന്ന കാറിന്റെ വിഡിയോ പങ്കുവെച്ച് അബൂദബി പൊലീസ്. ഗതാഗതത്തിരക്കുമൂലം വേഗം കുറച്ച കാറിലേക്ക് പിന്നിലൂടെ അമിതവേഗത്തില്‍ വന്ന വാഹനം ഇടിച്ചുകയറുന്നതടക്കമുള്ള വിഡിയോ ആണ് പൊലീസ് സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്.
വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും മറ്റു യാത്രികരോട് സംസാരിച്ചും ഫോട്ടോയെടുത്തും മേക്ക് അപ്പ് ഇട്ടുമൊക്കെ ശ്രദ്ധമാറിപ്പോവുന്നതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാവുന്നതെന്നും പൊലീസ് പറഞ്ഞു. അശ്രദ്ധമായി ഡ്രൈവിങ് ചെയ്യുന്നവർക്ക് 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റും ചുമത്തുമെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നല്കി.
വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിവേഗ നിരത്തുകളില്‍ ട്രാക്കുകള്‍ മാറുന്നത് അതീവ ശ്രദ്ധയോടെ വേണമെന്നും അധികൃതര്‍ ഓര്‍മപ്പെടുത്തി. യു.എ.ഇയില്‍ കഴിഞ്ഞവര്‍ഷം നടന്ന വാഹനാപകടങ്ങളില്‍ 95 ശതമാനവും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതുമൂലം സംഭവിച്ചതാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.