അബൂദബി: യു.എ.ഇ ബഹിരാകാശ യാത്രികന് സുല്‍ത്താന്‍ അല്‍ നിയാദിയെ വീട്ടിലെത്തി ആദരിച്ച് അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആൽ നഹ്യാൻ.
അല്‍ഐനിലെ ഉമ്മു ഖാഫയിലെ വീട്ടിലെത്തിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറുമാസ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് ചരിത്രം രചിച്ച അല്‍ നിയാദിനെ കിരീടാവകാശി അഭിനന്ദിച്ചത്. നിയാദിയുടെ നേട്ടം യു.എ.ഇ നേതൃത്വത്തിനും സര്‍ക്കാറിനും ജനങ്ങള്‍ക്കും അഭിമാനനിമിഷമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ദൗത്യം ആലോചിച്ചതിനും വിജയം ഉറപ്പാക്കിയതിനും മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശകേന്ദ്രം നടത്തിയ പ്രയത്നത്തെയും അദ്ദേഹം അഭിനന്ദിച്ചു.
നേരത്തേ ബഹിരാകാശ ദൗത്യം കഴിഞ്ഞ് ജന്മദേശമായ അല്‍ഐനില്‍ തിരിച്ചെത്തിയ നിയാദിക്ക് ഊഷ്മള വരവേൽപാണ് നല്‍കിയത്. തിങ്കളാഴ്ച അബൂദബിയില്‍ എത്തിയ അൽ നിയാദിയെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആൽ മക്തൂമും ചേര്‍ന്നാണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.