അബൂദബി: റമദാനിലെ തിരക്ക് പരിഗണിച്ച് അബൂദബിയുടെ വിവിധ മേഖലകളിലെ അറവുശാലകളില്‍ സൗകര്യം വര്‍ധിപ്പിച്ചു. അതേസമയം, കാലിക്കര്ഷകAbu Dhabiരില്‍നിന്ന് ആവശ്യത്തിന് മൃഗങ്ങളെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിച്ചതായി അബൂദബി നഗരസഭ അധികൃതര്‍ അറിയിച്ചു. 7000ത്തിലധികം മൃഗങ്ങളുടെ മാംസം ഗുണമേന്മയോടെ സൂക്ഷിക്കാനുള്ള ക്രമീകരണങ്ങളാണ് വിവിധയിടങ്ങളിലായി സജ്ജമാക്കിയിരിക്കുന്നത്.
ബനിയാസ് അറവുകേന്ദ്രത്തില്‍ 2500ലേറെ മൃഗങ്ങളെ അറുക്കാന്‍ സൗകര്യങ്ങളുണ്ട്. അബൂദബി, ഷഹാമ, അല്‍ വത്ബ മേഖലകളിലെ അത്യാധുനിക അറവുശാലകളില്‍ ദിവസവും 1500 ആടുകളെയും 50ലധികം ഒട്ടകങ്ങളെയും അറുക്കാന്‍ കഴിയും. റമദാന് ദിനങ്ങളില്‍ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് സമയം. 5.30 വരെ ടോക്കണ്‍ ലഭിക്കും. വെള്ളിയാഴ്ച ഉച്ചക്ക് 12 മുതല്‍ രണ്ടുവരെ പ്രവര്‍ത്തിക്കില്ല.
യോഗ്യതയും ലൈസന്സുമുള്ളവര് മാത്രമേ അറുക്കാന്‍ പാടുള്ളൂവെന്നും പൊതുജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് പൊതുനിരത്തുകളില്‍ അറുക്കരുതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. എമിറേറ്റ്സ് സ്ലോട്ടര്‍ ആപ്, മൈ സ്ലോട്ടര്‍ ആപ്, ഐലന്‍ഡ് സ്ലോട്ടര്‍ ആപ് എന്നിവ വഴി മൃഗങ്ങളെ തിരഞ്ഞെടുത്ത് ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.