അബൂദബി: അബൂദബി സ്പേസ് ഡിബേറ്റിന്റെ ഉദ്ഘാടനവേദിയെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗും അഭിസംബോധന ചെയ്യും.
ഡിസംബര്‍ 5, 6 തീയതികളിലായി നടക്കുന്ന അബൂദബി ബഹിരാകാശ സംവാദത്തില്‍ ബഹിരാകാശ മേഖലയിലെ വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ആഗോള ബഹിരാകാശ ഏജന്‍സികളും സര്‍ക്കാര്‍ പ്രതിനിധികളും ബഹിരാകാശ മേഖലയിലെയും പ്രതിരോധ സാങ്കേതികവിദ്യ സ്ഥാപനങ്ങളിലെയും മേധാവികളും പങ്കെടുക്കുന്ന ചടങ്ങില്‍ നരേന്ദ്ര മോദി വെര്‍ച്വല്‍ ആയാണ് സംബന്ധിക്കുക. യു.എ.ഇ ബഹിരാകാശ ഏജന്‍സിയും വിദേശകാര്യ മന്ത്രാലയവും പ്രതിരോധമന്ത്രാലയവും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
ബഹിരാകാശ മേഖലയിൽ ആഗോള സഹകരണം രൂപപ്പെടുത്തുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം.
തന്ത്രപ്രധാനമേഖലയില്‍ ആഗോള ധാരണകളും സഹകരണവും വികസനവും രൂപപ്പെടുത്തുകയാണ് ഇത്തരമൊരു പ്ലാറ്റ്ഫോമിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ, അഡ്വാന്‍സ്ഡ് ടെക്നോളജി മന്ത്രിയും യു.എ.ഇ സ്പേസ് ഏജന്‍സി ചെയർപേഴ്സനുമായ സാറ ബിന്ത് യൂസുഫ് അല്‍ അമിരി പറഞ്ഞു. സൗദി അറേബ്യ, യു.എസ്, ഇന്ത്യ, ബ്രിട്ടന്, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ അടക്കം 250 ബഹിരാകാശ ഏജന്‍സികളുടെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.