അബൂദബി: അബൂദബി വേങ്ങര മണ്ഡലം കെ.എം.സി.സി കമ്മിറ്റിക്ക് കീഴിൽ വനിത വിങ് രൂപവത്കരിച്ചു. അബൂദബി ഇന്ത്യൻ ഇസ് ലാമിക് സെന്ററിൽ വെള്ളിയാഴ്ച ചേർന്ന കുടുംബ സംഗമത്തിലാണ് പുതിയ കമ്മിറ്റിക്ക് രൂപം നൽകിയത്. മിൻസ റഷീദ് (പ്രസിഡന്റ്), ജംഷീന പാങ്ങാട്ട് (ജനറൽ സെക്രട്ടറി), റന്ന അമീൻ (ട്രഷറർ), കദീജ ഉമ്മർ, സറീന ജലീൽ, ഷഹാന വസീം, റുഷ്ദ അലി (വൈസ് പ്രസിഡന്റുമാർ), സഫീദ സഫീർ, ഷംസിയ മുജീബ്, മുഹ്സിന പറങ്ങോടത്ത്, സമീറ കരുമ്പിൽ, റുക്സാന ഫസീൽ (സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ.
ജില്ല കെ.എം.സി.സിയിൽ നിന്നുള്ള മണ്ഡലം നിരീക്ഷകൻ ഹുസൈൻ സി.കെ റിട്ടേണിങ് ഓഫിസറായിരുന്നു.
മണ്ഡലം പ്രസിഡന്റ് യൂസുഫ് ഹാജി പാങ്ങാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി ഹംസ കോയ കെ.കെ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഇസ് ലാമിക് സെന്റർ ജനറൽ സെക്രട്ടറി മുഹമ്മദ് ഹിദായത്തുല്ല, ജില്ല കെ.എം.സി.സി വൈസ് പ്രസിഡന്റുമാരായ അഹമദ് ഹസ്സൻ അരീക്കൻ, അബ്ദുറഹ്മാൻ മുക്രി, മുൻ സ്റ്റേറ്റ് കെ.എം.സി.സി ഭാരവാഹി റഷീദലി മമ്പാട്, മണ്ഡലം ഭാരവാഹികളായ മുജീബ് എടതിങ്ങൽ, അബ്ദുൽ റഷീദ് കെ.കെ, ജലീൽ ടി.കെ, റഷീദ് തോട്ടത്തിൽ, അബ്ദുൽ മജീദ് സി.പി, മുഹമ്മദ് കോയ ചുക്കാൻ, പ്രഭാകരൻ സി., പഞ്ചായത്ത് കെ.എം.സി.സി നേതാക്കൾ, വനിത കെ.എം.സി.സി നേതാക്കൾ തുടങ്ങിയ ഇരുന്നൂറോളം അംഗങ്ങൾ പങ്കെടുത്തു.
ഉമ്മർ പഞ്ചിളി, ഗഫൂർ ടി.ഇ, മുജീബ് കൂനാരി, അബ്ദുറഹ്മാൻ പി.സി, അലി അക്ബർ പാക്കട, അൻവർ പി.ഇ എന്നിവർ ആശംസകളർപ്പിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി റഹീം നാണത്ത് സ്വാഗതവും മണ്ഡലം ട്രഷറർ സിറാജ് നടക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.