അബൂദബി: െഎ.ടി.എൽ കോസ്മോസ് ഗ്രൂപ്പ് ചെയർമാനും ഇന്ത്യൻ ബിസിനസുകാരനുമായ ഡോ. റാം ബക്സാനിയുടെ ‘ടേകിങ് ദ ഹൈ റോഡ്’ എന്ന പുസ്തകത്തെ കുറിച്ച് അബൂദബി അന്താരാഷ്ട്ര പുസ്തകമേളയിലെ നാഷനൽ മീഡിയ കൗൺസിൽ (എൻ.എം.സി) പവലിയനിൽ ചർച്ച സംഘടിപ്പിച്ചു. ഡോ. റാം ബക്സാനിയുടെ ആത്മകഥയായ ‘ടേകിങ് ദ ഹൈ റോഡ്’ 2003ൽ ദുബൈയിലെ ബെസ്റ്റ് സെല്ലറായിരുന്നു. ബക്സാനിയുടെ ജീവിതം, ദുബൈയിലെ പ്രവർത്തനം, യു.എ.ഇയും ഇന്ത്യയും തമ്മിലെ ബന്ധം എന്നിവ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ ഇന്ത്യാ സന്ദർശനവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുെട യു.എ.ഇ സന്ദർശനവും ഇരു രാജ്യങ്ങൾക്കുമിടയിൽ എല്ലാ മേഖലകളിലുമുള്ള നയതന്ത്ര ബന്ധത്തിൽ വലിയ മുന്നേറ്റം സാധ്യമാക്കിയെന്ന് ചർച്ചയിൽ പെങ്കടുത്ത് സംസാരിക്കേവ ബക്സാനി പറഞ്ഞു. 16 ഒൗദ്യോഗിക ഭാഷകളുള്ള ലോകത്തെ ഏക രാജ്യമെന്നത് ഇന്ത്യക്ക് അഭിമാനകരമാണ്. ഇന്ത്യ കേവലം ഒരു രാജ്യം മാത്രമല്ല, നിരവധി നിറങ്ങളും ആചാരങ്ങളും പാരമ്പര്യവും ഭക്ഷണവും ഭാഷകളുമുള്ള ഒരു ലോകം തന്നെയാണ്.
200ലധികം രാജ്യക്കാർ സമാധാനത്തോടും സൗഹാർദത്തോടും കഴിയുന്ന യു.എ.ഇ സഹിഷ്ണുതയുടെയും സൗമ്യതയുടെയും മണ്ണായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാഷനൽ മീഡിയ കൗൺസിൽ ലൈസൻസിങ് വിഭാഗം ഡയറക്ടർ ഇബ്രാഹിം ഖാദിം ഡോ. റാം ബക്സാനിക്ക് ഉപഹാരം സമർപ്പിച്ചു.
ഉപദേശക സമിതി ചെയർമാൻ ഇബ്രാഹിം അൽ ആബിദ്, മാധ്യമ ഉപദേഷ്ടാവ് ഷാജഹാൻ മാടമ്പാട്ട്, മുൻ ഇന്ത്യൻ ഫലസ്തീൻ സ്ഥാനപതി ഡോ. സിക്റു റഹ്മാൻ, റഇൗസ് മുസാഫി, മുഅസ അൽ ഫലാഹി തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.