അബൂദബി: മയക്കുമരുന്ന് ലഹരി വിപത്തിനെതിരെ അബൂദബി പൊലീസ് നടത്തിയ ബോധവത്കരണം 12000 ലേെറ കുട്ടികൾക്ക് പ്രയോജനകരമായി. പ്രഭാഷണങ്ങൾ, മുഖാമുഖ പ്രചാരണം, ഷോപ്പിങ് സെൻററുകളിലെ ബോധവത്കരണം തുടങ്ങിയവയായിരുന്നു പ്രചാരണ യജ്ഞത്തിലെ പരിപാടികൾ. മയക്കുമരുന്നിെൻറ ദൂഷ്യങ്ങൾ കുട്ടികൾക്ക് കൃത്യമായി മനസിലാക്കി കൊടുക്കുന്ന രീതിയിലാണ് ബോധവത്കരണം തയ്യാറാക്കിയിരുന്നത്. സമൂഹത്തെ സുരക്ഷതിരായി സംരക്ഷിച്ചു നിർത്തുന്നത് പൊലീസിെൻറ ഏറ്റവും വലിയ മുൻഗണനയാണെന്ന് ലഹരി വിരുദ്ധ വിഭാഗത്തിലെ ബോധവത്കണത്തിന് ചുക്കാൻ പിടിക്കുന്ന ലഫ്. കേണൽ മുഹമ്മദ് സഇൗദ് അൽ മൻസൂരി അഭിപ്രായപ്പെട്ടു. സഞ്ചരിക്കുന്ന ബോധവത്കരണ കേന്ദ്രങ്ങൾ കുട്ടികെളയും രക്ഷിതാക്കളെയും അധ്യാപകരെയും ബോധവത്കരണ യജ്ഞങ്ങളിൽ ബന്ധിപ്പിച്ചു.
കുട്ടികളുമായി മികച്ച ബന്ധം തുടരാനും അവരുടെ സ്വഭാവത്തിൽ എന്തെങ്കിലും തരത്തിലെ വ്യതിയാനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരം നൽകാനും രക്ഷിതാക്കളെയും അധ്യാപകരെയും ഉണർത്തുന്നുണ്ട്. സാമൂഹിക മാധ്യമങ്ങൾ മുഖേനയും ബോധവത്കരണം നടത്തി വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.