അബൂദബി: കുഞ്ഞുങ്ങൾക്ക് പൊലീസിെൻറ സേവനങ്ങളെയും മൂല്യങ്ങളെയും വിവരിച്ചു നൽകാൻ അവധിക്കാലത്ത് അബൂദബിയിലും അൽെഎനിലും നടത്തുന്ന പൊലീസിെൻറ കൂട്ടുകാർ പദ്ധതിക്ക് ഒരുക്കങ്ങളായി. ഇൗ മാസം പകുതിയോടെ അബൂദബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ അൽ നുഖ്ബ പ്രൈവറ്റ് സ്കുളിലും അൽെഎനിലെ പൊലീസ് ഒഫീസേഴ്സ് ക്ലബിലുമാണ് പരിപാടി ആരംഭിക്കുക. പൊലീസ് ഒഫീസർമാരുടെയും ജീവനക്കാരുടെയും മക്കൾക്ക് പുറമെ സാധാരണക്കാർക്കും ഏഴു മുതൽ 12 വയസുവരെ പ്രായമുള്ള കുഞ്ഞുങ്ങളെ പരിപാടിയിൽ പെങ്കടുപ്പിക്കാമെന്ന് പ്രോേട്ടാകോൾ പി.ആർ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സൈഫ് അൽ ശംസി വ്യക്തമാക്കി.
മത^സാംസ്കാരിക, സാമൂഹിക മൂല്യങ്ങളിലൂന്നിയാണ് മികച്ച പൗരൻമാരാവാനുള്ള പരിശീലനവും മാർഗ നിർദേശവും നൽകുക. ഖുർആൻ മനപാഠമാക്കൽ, കായിക വിനോദങ്ങൾ, സിനിമ, പരിസ്ഥിതി പ്രവർത്തനം, മൃഗങ്ങളോടുള്ള സ്നേഹം, സാംസ്കാരിക കേന്ദ്രങ്ങളിലെ സന്ദർശനം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും നല്ല അറിവുകൾ പകരാനുമാണ് ലക്ഷ്യമിടുന്നതെന്ന് അൽ െഎനിലെ പൊലീസ് ഒാഫീസേഴ്സ് ക്ലബ് ഡയറക്ടർ മേജർ അബ്ദുല്ല അൽ തുവൈർ അൽ അമീറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.