അബൂദബി നിരത്തുകളില്‍ കൂടുതല്‍  റഡാറുകള്‍ സ്ഥാപിക്കുന്നു

അബൂദബി: റോഡ് യാത്ര കൂടുതല്‍ സുരക്ഷിതമാക്കാന്‍ അബൂദബിയിലെ ഹൈവേകളില്‍ കൂടുതല്‍ റഡാറുകള്‍ സ്ഥാപിക്കുന്നു. അബൂദബി-അല്‍സില റോഡിലും അബൂദബി-അല്‍ഐന്‍ റോഡിലുമാണ് റഡാറുകള്‍ വര്‍ധിപ്പിക്കുന്നത്. എമിറേറ്റിലെ അപകടകരമായ പത്ത് റോഡുകളില്‍ ഒന്നാണ് അബൂദബി-അല്‍സില റോഡ്. പദ്ധതി നിര്‍വഹണ ഘട്ടത്തിലായതിനാല്‍ അബൂദബി പൊലീസിന്‍െറ ഗതാഗത-പട്രോള്‍ ഡയറക്ടറേറ്റ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
എമിറേറ്റിന്‍െറ പടിഞ്ഞാറന്‍ മേഖല കേന്ദ്രീകരിച്ച് പുതിയ മൊബൈല്‍ റഡാറുകളും സ്ഥിരം റഡാറുകളും സ്ഥാപിക്കുമെന്ന് ഗതാഗത-പട്രോള്‍ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അബ്ദുല്ല ആല്‍ ശേഹി പറഞ്ഞു. മൊബൈല്‍ റഡാറുകള്‍ സ്ഥാപിക്കുന്ന സ്ഥലം പൊലീസിന്‍െറ വെബ്സൈറ്റില്‍നിന്നും സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍നിന്നും അറിയാം. നിലവിലെ വേഗപരിധിയില്‍ മാറ്റമുണ്ടാവില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
അ$ല്‍ ദഫ്റ പാലം തിരിവ് മുതല്‍ ബൈനൂന കാട് വരെ വേഗപരിധി മണിക്കൂറില്‍ 100 കിലോമീറ്ററാണ്. ഗ്രേസ് വേഗത ഉള്‍പ്പെടെ ഇവിടുത്തെ റഡാര്‍ സെറ്റിങ് മണിക്കൂറില്‍ 121 കിലോമീറ്ററാണ്. ബൈനൂന കാട് മുതല്‍ ബറക മേഖല വരെ വേഗപരിധി 120 കിലോമീറ്റര്‍/മണിക്കൂറും (ഗ്രേസ് വേഗത ഉള്‍പ്പെടെ 141 കിലോമീറ്റര്‍/മണിക്കൂര്‍) ആണ്. മണിക്കൂറില്‍ 100 കിലോമീറ്ററാണ് (ഗ്രേസ് വേഗത ഉള്‍പ്പെടെ 121 കിലോമീറ്റര്‍/മണിക്കൂര്‍) ബറക മുതല്‍ അല്‍ ഗുവൈഫാത് വരെ. വലിയ ട്രക്കുകളുടെ വേഗപരിധി എല്ലാ ഭാഗങ്ങളിലും മണിക്കൂറില്‍ 80 കിലോമീറ്ററും ബസുകളുടേത് 100 കിലോമീറ്ററും ആണെന്നും ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അബ്ദുല്ല ആല്‍ ശേഹി അറിയിച്ചു.


 

Tags:    
News Summary - abudabi road radar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.