അബൂദബി-തിരുവനന്തപുരം എയർ ഇന്ത്യ വിമാനം 24 മണിക്കൂർ വൈകി

അബൂദബി: അബൂദബിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം 24 മണിക്കൂർ വൈകിയത്​ യാത്രക്കാരെ ദുരിതത്തിലാക്കി. വെള്ളിയാഴ്​ച രാത്രി 9.30ന്​ പുറപ്പെടേണ്ട ഐഎക്സ് 538 വിമാനം ശനിയാഴ്​ച രാത്രി 9.30ഒാടെയാണ്​ പോയത്​. വെള്ളിയാഴ്​ച രാത്രി യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ച ശേഷം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു. ശനിയാഴ്​ച വൈകുന്നേരം 5.30ന്​ യാത്രക്കാരെ വീണ്ടും വിമാനത്തില്‍ കയറ്റിയെങ്കിലും ടേക്ക് ഓഫ് ചെയ്യാനായില്ല.

രാത്രി 9.30ന്​ പുറപ്പെടും എന്ന്​ അറിയിച്ച്​ യാത്രക്കാരോട്​ വീണ്ടും പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ ശക്തമായ പ്രതിഷേധമാരംഭിച്ചു. അബൂദബി പൊലീസ് എത്തിയാണ് യാത്രക്കാരെ അനുനയിപ്പിച്ച് വിമാനത്തിൽനിന്ന്​ ഇറക്കിയത്. 156ലേറെ യാത്രക്കാരാണ്​ വിമാനത്തിലുണ്ടായിരുന്നത്​. അടിയന്തരമായി നാട്ടിലെത്തേണ്ടവരും  ഇൗസ്​റ്റർ ആഘോഷത്തിന്​ പുറപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിമാനവും 24 മണക്കൂര്‍ വൈകിയത് വലിയ ബഹളത്തിന് കാരണമായിരുന്നു.

Tags:    
News Summary - Abudabi-Thiruvananthapuram Air India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.