അബൂദബി: രാഷ്ട്രത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സൈനികർ, പൊലീസ് ഒാഫിസർമാർ, നയതന്ത്രജ്ഞർ തുടങ്ങിയവരെ സ്മരിച്ച് യു.എ.ഇയിലാകമാനം വ്യാഴാഴ്ച സ്മരണ ദിനം ആചരിച്ചു. രാവിലെ എട്ടിന് പതാക താഴ്ത്തിക്കെട്ടി 11.31ന് വീണ്ടും ഉയർത്തി. 11.30 മുതൽ ഒരു മിനിറ്റ് മൗനാചരണം നടത്തി.അബൂദബിയിലെ വഹത് അൽ കറാമ സ്മാരകത്തിൽ സംഘടിപ്പിച്ച സ്മരണ ദിനാചരണത്തിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പെങ്കടുത്തു. രക്തസാക്ഷികളുടെ ത്യാഗത്തിൽ നമ്മൾക്ക് അഭിമാനവും ആത്മവിശ്വാസവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ നിസ്വാർഥതയെയും തലമുറകളോളം നിലനിൽക്കുന്ന സംഭാവനകളെയും വീരപ്രവൃത്തികളെയും നമ്മൾ സ്മരിക്കുന്നുവെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് കൂട്ടിച്ചേർത്തു.
രക്തസാക്ഷികൾക്കും അവരുടെ ധീരതക്കും ത്യാഗങ്ങൾക്കും ഒപ്പം നമ്മുടെ ഹൃദയങ്ങൾ മിടിക്കുന്നുെവന്ന് ചടങ്ങിന് ശേഷം ശൈഖ് മുഹമ്മദ് ബിൻ സായിദ് ട്വിറ്ററിൽ കുറിച്ചു. അവർ നമ്മെ വിട്ടുപോയിട്ടില്ല, മറിച്ച് അനുഗ്രഹീതമായ നമ്മുടെ ദേശത്തെ ഒാരോ വീട്ടിലും ഒാരോ സ്ഥലത്തും അവർ സ്മരിക്കെപ്പടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉത്കൃഷ്ടമായ നമ്മുടെ രാജ്യത്തിെൻറ മൂല്യ സ്രോതസ്സായി എല്ലായ്പോയും നമ്മുടെ രക്തസാക്ഷികളും സൈനികരും നിലകൊള്ളുമെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അഭിപ്രായപ്പെട്ടു. രാഷ്ട്ര നേതാക്കൾക്ക് പുറമെ സ്വദേശി പൗരന്മാരും പ്രവാസികളും സമൂഹ മാധ്യമങ്ങളിൽ രക്തസാക്ഷികൾക്ക് പ്രണാമമർപ്പിച്ചു. രക്തസാക്ഷികൾക്ക് ആദരമർപ്പിക്കുന്ന നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.