അബൂദബി: ലൂവ്റെ അബൂദബി മ്യൂസിയം സമുച്ചയത്തിലെ 55 കെട്ടിടങ്ങളിൽ 22 എണ്ണത്തിലും ഗാലറി. കഫേ, ഒാഡിറ്റോറിയം, കുട്ടികളുടെ മ്യൂസിയം എന്നിവയും ലൂവ്റെയിലുണ്ട്. ആറ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് ശിൽപനിർമാണവും വാസ്തുശിൽപ സാേങ്കതികവിദ്യയും പരിചയപ്പെടാൻ കുട്ടികളുടെ മ്യൂസിയത്തിൽ സാധിക്കും. സംഭാഷണവും സംവാദവും ചിന്തയും പ്രോത്സാഹിപ്പിക്കുന്ന അറേബ്യൻ അഗോറ മാതൃകയിലുള്ള കൊച്ചു പട്ടണം എന്നാണ് മ്യൂസിയത്തിെൻറ ശിൽപി ജീൻ നൂവൽ ലൂവ്റെ അബൂദബിയെ വിശേഷിപ്പിച്ചത്. ചൊവ്വാഴ്ച മ്യൂസിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അേദ്ദഹം. ‘ഒരു മ്യൂസിയത്തിന് തീർച്ചയായും വേരുകളുണ്ടായിരിക്കണം. അത് ഒരു രാജ്യത്തിെൻറ സംസ്കാരത്തെ നിർവചിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യണം’- അദ്ദേഹം പറഞ്ഞു.
മൂന്നിലൊന്ന് മ്യൂസിയം ജീവനക്കാരും യു.എ.ഇ പൗരന്മാരാണ്. സാംസ്കാരിക^സർഗാത്മക മേഖലയിൽ തൊഴിൽ തേടുന്നതിന് കൂടുതൽ യുവജനങ്ങൾക്ക് ലൂവ്റെ അബൂദബി പ്രോത്സാഹനമാകുമെന്ന് മ്യൂസിയം ഡെപ്യൂട്ടി ഡയറകട്ർ ഹിസ്സ ആൽ ദാഹിരി പറഞ്ഞു. ഉദ്ഘാടന ദിവസമായ ശനിയാഴ്ച രാവിലെ പത്തിന് പരമ്പരാഗത അയ്യാല നൃത്തവും രാത്രി 7.30ന് കരിമരുന്ന് പ്രയോഗവും ഉണ്ടാകും. ദുബൈയിലെ പുതുവർഷാഘോഷ വേളയിൽ കരുമരുന്ന് പ്രയോഗം നടത്തിയ ഗ്രൂപ്പ് എഫ് ആണ് മ്യൂസിയം ഉദ്ഘാടനത്തിനും വർണ പ്രപഞ്ചമൊരുക്കുക. ഉദ്ഘാടനത്തോടനുബന്ധിച്ച് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ബുധനാഴ്ച അബൂദബിയിലെത്തും. ശനിയാഴ്ച പത്തിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.