അബൂദബി ക്ഷേത്രത്തി​െൻറ ഭൂമിപൂജ നടത്തി

അബൂദബി: അബൂദബിയിലെ അൽറഹ്​ബയിൽ നിർമിക്കുന്ന ഹൈന്ദവ ക്ഷേത്രത്തി​​​െൻറ ഭൂമിപൂജ പ്രമുഖ സ്വാമിമാരുടെ നേതൃത്വത്തിൽ നടത്തി. 
ദുബൈ ഒപേറ ഹൗസിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിന്​ പ്രതീകാത്​മ ശിലാന്യാസം നടത്തിയതോടെയാണ്​ ക്ഷേത്രഭൂമിയിൽ പൂജ ആരംഭിച്ചത്​. 
നൂറുകണക്കിന്​ വിശ്വാസികൾ പൂജക്ക്​ സാക്ഷ്യം വഹിച്ചു. വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ പൂജ വീക്ഷിക്കാനെത്തിയിരുന്നു. ഒപേറ ഹൗസിൽ ഭൂമിപൂജയുടെ തത്സമയ സംപ്രേഷണം നടത്തി.

ബോചാസൻവാസി അക്ഷർ പുരുഷോത്തം സൻസ്​ത (ബാപ്​സ്​) അന്താരാഷ്​ട്ര കൺവീനർ ഇൗശ്വർ ചരൺ സ്വാമിയാണ്​ പൂജകൾക്ക്​ നേതൃത്വം നൽകിയത്​. ബാപ്​സ്​ സീനിയർ സാധു ബ്രഹ്​മവിഹാരി ദാസ്​ മുഖ്യ പ്രഭാഷണം നടത്തി. നിർമിക്കുന്നവരല്ല ഉപയോഗിക്കുന്നവരാണ്​ ക്ഷേത്രത്തി​​​െൻറ ഉടമകളെന്ന്​ അദ്ദേഹം പറഞ്ഞു. വ്യത്യസ്​തതകളെല്ലാം മറന്ന്​ മനുഷ്യരെല്ലാവരും ഒരു കുടുംബാംഗങ്ങളെ പോലെ വസിക്കണം. സ്നേഹവും സമാധാനവുമാണ്​ മതങ്ങൾ ഘോഷിക്കുന്നത്​. അബൂദബിയിൽ ​േ​ക്ഷത്രനിർമാണത്തിന്​ സ്​ഥലം നൽകിയതിന്​ യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാൻ, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ തുടങ്ങിയവരോട്​ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജെയ്​ൻ ആത്​മീയാചാര്യൻ രാകേഷ്​ ഭായിയും പ്രസംഗിച്ചു. 

ക്ഷേത്രത്തി​​​െൻറ നിർമാണം മൂന്ന്​ മാസത്തിന്​ ശേഷം ആരംഭിക്കുമെന്ന്​ സാധു ബ്രഹ്​മവിഹാരി ദാസ്​ വാർത്താലേഖകരോട്​ പറഞ്ഞു. മുഴുവൻ പദ്ധതിയും ആസൂത്രണം ചെയ്​തതിന്​ ശേഷമേ നിർമാണം ആരംഭിക്കു. ക്ഷേത്രത്തി​​​െൻറ അന്തിമ രൂപരേഖ തയാറാക്കിയിട്ടില്ല. ഇതിന്​ ശേഷം മാത്രമേ പദ്ധതിക്ക്​ എത്ര ചെലവ്​ വരൂ എന്ന്​ പറയാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

​േ​ക്ഷത്രത്തെ കുറിച്ചുള്ള ഹ്രസ്വ വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. ഉദ്യാനം, പ്രാർഥനാമുറികൾ, പ്രദർശന ഹാളുകൾ, സ്​പോർട്​സ്​ ഏരിയ, ഭക്ഷ്യസ്​റ്റാൾ തുടങ്ങിയവ 13.5 ഏക്കർ സ്​ഥലത്തെ ക്ഷേത്രസമുച്ചയത്തിലുണ്ടാകും. ഇന്ത്യയിൽനിന്ന്​ കൊത്തുപണി ചെയ്​ത കല്ലുകൾ കൊണ്ടുവന്നാണ്​ ക്ഷേത്രം നിർമിക്കുക. 2020ഒാടെ നിർമാണം പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. 

Tags:    
News Summary - abudabi-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.