അബൂദബി: കണ്ണൂർ കാടാച്ചിറയിൽ പരേതനായ ഹാഷിമിെൻറ മകൻ ജാഫർ തെക്കേയിൽ (38) അബൂദബി മഫ്‌റഖ് ആശുപത്രിയിൽ നിര്യാതനായി. പെരുന്നാൾ ദിവസം മുസ്തഫാ ഐകാഡിലെ പള്ളിയിൽ ജുമുഅ നമസ്കാരത്തിന് കയറുമ്പോൾ രക്ത സമ്മർദ്ധം കുറഞ്ഞ് തലകറങ്ങി വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലയടിച്ചതിനാൽ ഒരാഴ്ചയായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. റമദാനിെൻറ അവസാനരാത്രികളിലും പെരുന്നാളിനും പള്ളിയിൽ ഫൈസൽ സജീവമായിരുന്നതിനാൽ ക്ഷീണിതനായിരുന്നു എന്ന് കൂട്ടുകാർ പറഞ്ഞു. 8 വർഷമായി മുസഫ പീജിയോട്ടിൽ കൗണ്ടർ സൈൽസ് ജീവനക്കാരനായിരുന്നു.ഭാര്യ:സിദ്‌റത്ത്. മക്കൾ:ഫാത്തിമ, യാസീൻ, ഹാഷിം, സഹോദരന്മാർ:സമീർ, ഷബീർ, ദിൽഷാദ്, മുആദ് (നാലുപേരും മസ്കത്ത്), പരേതനായ ജാബിർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.