അബൂദബി: അബൂദബിയിലെ കടലിൽനിന്ന് 50 മുങ്ങൽ വിദഗ്ധർ ചേർന്ന് 1490 കിേലാഗ്രാമിലധികം മാലിന്യം നീക്കി. പ്ലാസ്റ്റിക് കുപ്പികൾ, അലൂമിനിയം കാനുകൾ, ഭക്ഷണപ്പൊതികൾ, ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകൾ, നിർമാണ വസ്തുക്കൾ എന്നിവയാണ് നീക്കിയത്. ‘നമുക്കൊന്നായ് വ്യത്യസ്തതയുണ്ടാക്കാം’ എന്ന പേരിൽ അബൂദബി പരിസ്ഥിതി ഏജൻസി എമിറേറ്റ്സ് ഡൈവിങ് അസോസിയേഷൻ, അബൂദബി അന്താരാഷ്രട മറൈൻ സ്പോർട്സ് ക്ലബ് എന്നിവയുമായി ചേർന്ന് നടത്തിയ ശുചീകരണ കാമ്പയിനിലാണ് മാലിന്യം നീക്കിയത്.
രാജ്യത്തിെൻറ സ്വാഭാവിക പരിസ്ഥിതി സംരക്ഷിക്കുക, കടലുകൾ മാലിന്യമുക്തമാക്കി ശുചിയോടെ സൂക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ അബൂദബി കോർണിഷിലാണ് കാമ്പയിൻ സംഘടിപ്പിച്ചത്. സമുദ്രജീവികൾക്ക് ഹാനികരമായ മാലിന്യം ശുചീകരണ കാമ്പയിനിൽ നീക്കം ചെയ്തതായി കര^സമുദ്ര ജൈവവൈവിധ്യ വകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ശൈഖ സാലിം ആൽ ദാഹേരി പറഞ്ഞു. ബീച്ചുകളും മുങ്ങൽ കേന്ദ്രങ്ങളും മാലിന്യമുക്തമായി സൂക്ഷിേക്കണ്ടത് അത്യാവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.