അബൂദബി: വർഷങ്ങളായി ആയിരങ്ങൾക്ക് ഭക്ഷണം വെച്ചുവിളമ്പിയ ഒരു കൂട്ടം മനുഷ്യർ ഒരു ന േരത്തെ ഭക്ഷണത്തിന് വകയില്ലാതെ, കുടിക്കാൻ വെള്ളമില്ലാതെ കിടക്കാൻ ഇടമില്ലാതെ വലയ ുന്നു. അബൂദബി മുസഫ 40 ലെ അൽ വസീദ എമിറേറ്റ്സ് കാറ്ററിങ് കമ്പനിയുടെ ജീവനക്കാരായ നൂ റിലേറെ മനുഷ്യരാണ് അക്ഷരാർഥത്തിൽ ദുരിതക്കടലിലായിരിക്കുന്നത്. ജോർദാനിയുടെ ഉ ടമസ്ഥതയിലുള്ള കമ്പനിയുടെ പ്രവർത്തനം കഴിഞ്ഞ സെപ്റ്റംബർ മാസം മുതൽ നിലച്ചിരിക്കുകയാണ്. ജൂൺ മുതൽ തന്നെ പലരുടെയും ശമ്പളവും മുടങ്ങി.
കുടിശിഖയുള്ള ശമ്പളം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവരിൽ പലരും തങ്ങിയത്. ലേബർ കോടതിയിൽ പരാതിയും നൽകി. ആയിരത്തിേലറെ പേർ േജാലി ചെയ്തിരുന്ന സ്ഥാപനത്തിൽ കുറെയധികം ആളുകളെ കമ്പനി നാട്ടിലേക്കയച്ചിരുന്നു. സ്ഥാപന ഉദ്യോഗസ്ഥരോട് കാര്യം തിരക്കുേമ്പാൾ ഉടമ സ്ഥലത്തില്ലെന്നും നാട്ടിലേക്ക് പോകുവാനുമാണ് ലഭിക്കുന്ന നിർദേശം. ടിക്കറ്റ് എടുക്കാൻ പോയിട്ട് ഒരു ജാർ കുടിവെള്ളം വാങ്ങുവാൻ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇവർ. വിസ കാലാവധി കഴിഞ്ഞതിനാൽ ഇപ്പോൾ മടങ്ങണമെങ്കിൽ ടിക്കറ്റ് പൈസക്കു പുറമെ പിഴയടക്കാനും പണം കണ്ടെത്തണം.
ഇന്ത്യൻ എംബസിയിൽ നൂറിലേറെ ജീവനക്കാർ ഒപ്പിട്ട സങ്കട ഹരജി സമർപ്പിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചിട്ടില്ല. അതിനിടെ താമസിക്കുന്ന കെട്ടിടത്തിൽ ആറു മാസത്തെ വാടക കുടിശിഖ വന്നതിനാൽ അവിടെ നിന്നും കുടിയിറക്കപ്പെടുന്ന അവസ്ഥയാണ്. അടുത്ത ദിവസം തന്നെ ഇറങ്ങിക്കൊടുക്കുവാനാണ് കെട്ടിട ഉടമ ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോൾ സ്ഥലമില്ലാതെ അടുക്കള കിടപ്പുമുറിയാക്കിയാണ് കുറെയേറെ പേർ കഴിയുന്നത്. വീടിനു മുന്നിലായി ചവറുകൾ കൂട്ടിയിരിക്കുന്നതാണ് മറ്റൊരു ഭീഷണി. നിരവധി ചാക്കുകളിലായി കൂട്ടിവെച്ചിരിക്കുന്ന ഇൗ മാലിന്യം രോഗകാരിണിയാകുമോ എന്ന ആശങ്ക വലുതാണ്. ഇപ്പോൾ തന്നെ ആരോഗ്യപ്രശ്നമുള്ള നിരവധി പേരാണ് ഇൗ കൂട്ടത്തിലുള്ളത്.
വിസ കാലാവധി കഴിഞ്ഞതിനാൽ ഇൻഷുറൻസ് ആനുകൂല്യവും ഇപ്പോൾ ലഭിക്കുന്നില്ല. പ്രമേഹം ഉൾപ്പെടെ അസുഖങ്ങളുള്ള പലർക്കൂം എങ്ങനെയെങ്കലും വീട്ടിൽ എത്തിയാൽ മതി എന്ന അവസ്ഥയിലാണ്. എന്നാൽ നിയമക്കുരുക്ക് മൂലം ആ ആഗ്രഹവും സാധിക്കപ്പെടാൻ കടമ്പകൾ ഏറെയാണ്. മാലിന്യങ്ങൾ നീക്കുവാനും ഭക്ഷണം ലഭ്യമാക്കുവാനും അടിയന്തിരമായി സുമനസുകൾ ഇടപെടാത്ത പക്ഷം ഇൗ മനുഷ്യരുടെ ജീവിതം ഇനിയും കഷ്ടത്തിലാവുമെന്ന് കഴിഞ്ഞ ദിവസം ഇവരെ സന്ദർശിച്ച പ്രവാസി മുസഫ പ്രവർത്തകർ പറഞ്ഞു. വിവരങ്ങൾക്ക്: 0508342567
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.