ദുബൈ: ഏറ്റവും മികച്ച വിമാനത്താവളങ്ങളും ഏറ്റവും മികച്ച വിമാന സർവീസും ഒരുക്കുന്ന യു.എ.ഇയുടെ വിമാനത്താവളങ്ങളിൽ സ്മാർട്ട് വീൽ ചെയറുകളും ഉരുളാൻ ഒരുങ്ങുന്നു. സ്വയം ചലിക്കുന്ന വീൽ ചെയറുകളുടെ പരീക്ഷണം തലസ്ഥാന നഗരിയായ അബൂദ ബിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഘടിപ്പിച്ചത്. അബൂദബി വിമാനത്താവളത്തിലെ പുതിയ മിഡ്ഫീൽഡ് ടെർമ ിനലിെൻറ ഉദ്ഘാടനത്തിന് മുന്നോടിയായി അബൂദബി വിമാനത്താവളവും ഇത്തിഹാദ് എയർവേയ്സും ചേർന്നാണ് പരീക്ഷണം നടത്തിയത്.
മേഖലയിൽ ഇതാദ്യമായാണ് ഇത്തരമൊരു സംവിധാനമൊരുങ്ങുന്നത്. ശാരീരിക പ്രതിസന്ധികളുള്ള യാത്രക്കാർക്ക് പര സഹായം കൂടാതെ വിമാനത്തിൽ നിന്ന് ഇറങ്ങുവാനും മുന്നോട്ടു നീങ്ങുവാനും പുതിയ വീൽചെയർ സഹായിക്കും. അത്യാധുനിക സാേങ്കതിക വിദ്യ ഉൾച്ചേർത്ത വീൽ ചെയറിൽ ബോർഡിങ് സമയം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാവും. ഒാേട്ടാമാറ്റിക് ബ്രേക്കും വഴിയിൽ മാർഗ തടസങ്ങളുണ്ടെങ്കിൽ കണ്ടെത്താൻ സെൻസറുകളും ഉൾപ്പെടുത്തിയിട്ടുണ്ടാവും. ഇൗ വർഷം അവസാനം വരെ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി പൂർണ പ്രവർത്തന സജ്ജവും സുരക്ഷിതവുമാണ് എന്ന് ഉറപ്പു വരുത്തിയ ശേഷമാവും സ്മാർട്ട് വീൽചെയർ ഒൗദ്യോഗികമായി വിതരണം ചെയ്തു തുടങ്ങുക.
നിലവിൽ 200 ലേറെ യാത്രക്കാരെങ്കിലും ദിവസേന അബൂദബി വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നുണ്ട്. പരീക്ഷണ പ്രവർത്തനങ്ങൾ വിജയകരമായി അവസാനിച്ചാലുടൻ യാത്രക്കാർക്ക് പുതു സംവിധാനം നൽകും. ശാരീരിക വ്യതിയാനങ്ങൾ ഇല്ലാത്ത ആളുകളെ ഇരുത്തിയാണ് നിലവിൽ പരീക്ഷണങ്ങൾ നടത്തി വരുന്നത്. അവസാന ഘട്ടത്തിൽ ശാരീരിക വ്യതിയാനങ്ങൾ ഉള്ള ആളുകളെ ഇരുത്തി ടെർമിനലുകളിലൂടെയും ഡ്യുട്ടിഫ്രീ ഷോപ്പുകളിലൂടെയും എയർപോർട്ട് ഗേറ്റുകളിലൂടെയും പ്രശ്നരഹിതമായി സഞ്ചരിച്ച് മുന്നോട്ടുപോകാൻ ആവുന്നുണ്ട് എന്ന് ഉറപ്പാക്കും.
യാത്രക്കാർ വിമാനത്തിൽ കയറിക്കഴിഞ്ഞാൽ ഇൗ യന്ത്രക്കസേരകൾ സ്വയമേവ തിരിച്ച് കളക്ഷൻ പോയിൻറിലേക്ക് ഉരുണ്ട് എത്തും എന്നതും സവിശേഷതയാണ്. അബൂദബി വിമാനത്താവളത്തിനും ഇത്തിഹാദിനും പുറമെ വൈദ്യുതി വാഹന സ്ഥാപനമായ വിൽ, വിവര സാേങ്കതിക കമ്പനിയായ സിറ്റ എന്നിവർ ചേർന്നാണ് ഇൗ ഉദ്യമം മുന്നോട്ടുനീക്കുന്നതെന്ന് ഇത്തിഹാദ് എയർവേയ്സ് ഡിജറ്റൽ ^ഇന്നവേഷൻ വിഭാഗം ഡയറക്ടർ ട്രിസ്റ്റൻ തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.