അബൂദബി: ആരോഗ്യകരമായ ജീവിതശൈലിക്കായി സ്പോർട്സ് കൗൺസിലിെൻറ ആഭിമുഖ്യത്തിൽ അ ബൂദബി ഡാഷ് ഫെസ്റ്റിവൽ നവംബർ 23ന് അൽ ഹുദൈരിയാത്ത് ദ്വീപിൽ നടക്കും. ഈ വർഷത്തെ കോർപ റേറ്റ് അബൂദബി ഡാഷ്, മിനി ഡാഷിനൊപ്പം അന്നുതന്നെ നടക്കും.റിലേ മത്സരത്തിൽ എല്ലാ പ്രായക്ക ാരെയും ഒരുമിച്ച് കൊണ്ടുവരാൻ പ്രത്യേകം രൂപകൽപന ചെയ്ത ഡാഷ് സീരീസ് രസകരവും സജീവവുമായ സാമൂഹിക പരിപാടിയാകുമെന്ന് സംഘാടകർ അറിയിച്ചു. മിനി ഡാഷിനൊപ്പം മുതിർന്നവർക്കുള്ള ഓട്ടവും ഒരേസമയം നടക്കും.
ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യത്തെക്കുറിച്ച് സാമൂഹിക അവബോധം വളർത്തുന്നതോടൊപ്പം വിട്ടുമാറാത്ത രോഗങ്ങൾ കുറക്കുന്നതിന് ഫലപ്രദമായി സംഭാവന ചെയ്യുന്നതാണ് റേസ് സീരീസിെൻറ ലക്ഷ്യമെന്ന് ഇൻററാക്റ്റ് സി.ഇ.ഒയും ഡാഷ് സീരീസ് സ്ഥാപകനുമായ സാലി കോറാൻഡർ പറഞ്ഞു.
ശാരീരികക്ഷമത പരിഗണിക്കാതെ എല്ലാവർക്കും രസകരമായ വേദി നൽകിക്കൊണ്ട് യു.എ.ഇയിലെ ആളുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 2015ലാണ് ആദ്യമായി ഡാഷ് സീരീസ് ആരംഭിച്ചത്.
ഗ്രൂപ്പ് വ്യായാമങ്ങളുൾപ്പെടെയുള്ള പ്രധാന സ്റ്റേജ് സെഷനുകളുമുണ്ടായിരിക്കും. പങ്കെടുക്കുന്ന എല്ലാ കോർപറേറ്റ് ടീമുകൾക്കും കുടുംബങ്ങൾക്കും കാണികൾക്കുമായി ഭക്ഷണപാനീയങ്ങളും സജ്ജീകരിക്കും. 23ന് രാവിലെ എട്ടിന് രജിസ്ട്രേഷനും ആക്റ്റിവിറ്റി വില്ലേജും തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.