അബൂദബി: കേരള സോഷ്യൽ സെൻറർ കേരളോത്സവം നവംബർ 21 മുതൽ 23 വരെ നടക്കുമെന്ന് ഭാരവാഹികൾ വ ാർത്തസമ്മേളനത്തിൽ അറിയിച്ചു. നാടൻ ഭക്ഷ്യവിഭവങ്ങളുമായി തട്ടുകടകൾ, പുസ്തകശാല കൾ, ശാസ്ത്ര പ്രദർശനം, മെഡിക്കൽ ക്യാമ്പ്, വാണിജ്യ സ്റ്റാളുകൾ എന്നിവ ഉത്സവ നഗരിയിലെ ത്തുന്നവരെ ആകർഷിക്കും. മൂന്നു ദിവസങ്ങളിലായി 20,000 പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
21ന് വ്യാഴാഴ്ച വൈകീട്ട് ഏഴുമുതൽ കേരളോത്സവ നഗരി സജീവമാകുമെങ്കിലും രാത്രി 8.30നാണ് ഉദ്ഘാടനം. രണ്ടാംദിവസം കേരളത്തിൽനിന്നുള്ള 30 കലാകാരന്മാർ അണിനിരക്കുന്ന നാട്ടുപൊലിമ നാടൻ കലാമേളയുണ്ടാവും. ഗാനമേള, സംഘനൃത്തം, മാപ്പിളപ്പാട്ടുകൾ, കലാപരിപാടികൾ എന്നിവ മൂന്നുദിവസവും അരങ്ങേറും.
കേരളോത്സവ നഗരിയിലേക്ക് മൂന്നുദിവസത്തെ പ്രവേശനത്തിന് 10 ദിർഹത്തിെൻറ ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇൗ ടിക്കറ്റുകളുടെ നറുക്കെടുപ്പിലെ വിജയിക്ക് 20 പവൻ (160 ഗ്രാം) സ്വർണം നൽകും. ആകർഷമായ മറ്റു നൂറു സമ്മാനങ്ങളും സമാപന ദിവസം വിതരണം െചയ്യും. കേരള സോഷ്യൽ സെൻറർ പ്രസിഡൻറ് എ.കെ. ബീരാൻകുട്ടി, ജനറൽ സെക്രട്ടറി ബിജിത് കുമാർ, ട്രഷറർ വി.വി. നികേഷ്, യു.എ.ഇ എക്സ്ചേഞ്ച് ഹെഡ് ഓഫ് കമ്യൂണിറ്റി ഔട്ട് റീച്ച് വിനോദ് നമ്പ്യാർ, അൽ മസൂദ് ഓട്ടോമൊബൈൽ മാർക്കറ്റിങ് മാനേജർ ആസാദ് ചെഹാദെ, പ്രകാശ് പള്ളിക്കാട്ടിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.