അബൂദബി: യു.എ.ഇയിലെ ആദ്യ ആണവോര്‍ജ നിലയത്തിന് പ്രവര്‍ത്തനാനുമതി ലഭിച്ചു. ബറകയില്‍ നിര്‍മിച്ച നിലയത്തിന് 60 വര്‍ഷത്തേക്കാണ് യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന് അനുമതി നല്‍കിയത്. നവാഹ് എനർജി എന്ന കമ്പനിക്കാണ് പ്രവർത്തന ലൈസൻസ്. യു. എ.ഇ ഇതോടെ അറബ് മേഖലയിൽ ആണവോർജ നിലയം പ്രവർത്തിക്കുന്ന പ്രഥമ രാജ്യമായി.
അബൂദബിയിലെ അൽദഫ്റ മേഖലയിൽ സ്ഥിതിചെയ്യുന്ന ആണവ നിലയത്തിെൻറ ഒന്നാം യൂനിറ്റ് കമീഷൻ ചെയ്യാനും പ്രവർത്തിപ്പിക്കാനുമാണ് അനുമതി. എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷെൻറ അനുബന്ധ സ്ഥാപനമാണ് നവാഹ്.റിയാക്ടർ ഡിസൈൻ, കൂളിങ് സംവിധാനങ്ങൾ, സുരക്ഷ ക്രമീകരണങ്ങൾ, അടിയന്തര തയാറെടുപ്പ്, റേഡിയോ ആക്ടിവ് മാലിന്യ നിർമാർജനം, മറ്റ് സാങ്കേതിക വശങ്ങൾ എന്നിവയും പ്രവർത്തന പരിധിയിൽ ഉൾപ്പെടുന്നു. 185ലേറെ പരിശോധനകൾ നടത്തിയ ശേഷമാണ് അനുമതി നൽകിയത്.
ആണവോര്‍ജ രംഗത്തെ രാജ്യത്തിെൻറ പുതിയ അധ്യായമാണിതെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആൽ നഹ്യാന് പറഞ്ഞു. യു.എ.ഇ ന്യൂക്ലിയർ എനർജി പ്രോഗ്രാമിെൻറ വികസനത്തിനായി നടത്തിയ 12 വർഷത്തെ പരിശ്രമമമാണ് യാഥാർഥ്യമായതെന്ന് ഇൻറർനാഷനൽ ആറ്റമിക് എനർജി ഏജൻസിയുടെ യു.എ.ഇയിലെ സ്ഥിരം പ്രതിനിധിയും ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ ഡെപ്യൂട്ടി ചെയർമാനുമായ അംബാസഡർ ഹമദ് അൽ കഅബി ചൂണ്ടിക്കാട്ടി.
ആണവോർജ നിലയം ഒന്നാം യൂനിറ്റ് പ്രവർത്തനം ആരംഭിക്കുമ്പോൾ സമൂഹത്തിെൻറയും പരിസ്ഥിതിയുടെയും സുരക്ഷ ഉറപ്പുവരുത്തുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ ഡയറക്ടർ ജനറൽ ക്രിസ്റ്റർ വിക്ടർസൺ പറഞ്ഞു. സമാധാനപരമായ ആവശ്യങ്ങൾക്കും ദേശീയ അന്തർദേശീയ നിയമങ്ങൾക്കും അനുസൃതമായാണ് ആണവോർജ പ്ലാൻറിെൻറ പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.