അബൂദബി: അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെൻററിന് പുതിയ ഭരണ നേതൃത്വം. കെ. യോഗീഷ് പ ്രഭു (പ്രസിഡൻറ്), ജോർജ് വർഗീസ് (വൈസ് പ്രസിഡൻറ്), ജോജോ ജെ. അംബൂക്കൻ (ജനറൽ സെക്രട്ടറി), സി . ജോർജ് വർഗീസ് (അസി. ജനറൽ സെക്രട്ടറി), എൻ.കെ. ഷിജിൽ കുമാർ (ട്രഷറർ), കെ.പി. ജയപ്രദീപ് (വി നോദ വിഭാഗം സെക്രട്ടറി), ഏലിയാസ് പടവെട്ടി (സാഹിത്യ വിഭാഗം സെക്രട്ടറി), ഫ്രെഡി ജെ. ഫെർണാണ്ടസ് (കായിക് വിഭാഗം സെക്രട്ടറി), രാജ ശ്രീനവാസറാവു എയ്ട്ട (സതേൺ റീജ്യൻ സെക്രട്ടറി), ജി.എൻ. ശശികുമാർ (ഓഡിറ്റർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
യോഗീഷ് പ്രഭു 62 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. മുൻ വൈസ് പ്രസിഡൻറും ജനറൽ സെക്രട്ടറിയുമായിരുന്ന ജോൺ പി. വർഗീസ്, വൈസ് പ്രസിഡൻറും സാഹിത്യ വിഭാഗം സെക്രട്ടറിയുമായിരുന്ന ജയചന്ദ്രൻ നായർ എന്നിവരെയാണ് ത്രികോണ മത്സരത്തിൽ ഇദ്ദേഹം പരാജയപ്പെടുത്തിയത്. യോഗീഷ് പ്രഭുവിന് 316, ജോൺ പി. വർഗീസിന് 254, ജയചന്ദ്രൻ നായർക്ക് 175 വോട്ടുകൾ ലഭിച്ചു. നേരത്തേ ഐ.എസ്.സി ട്രഷററും ഓഡിറ്ററുമായിരുന്നു യോഗീഷ് പ്രഭു.
വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് കഴിഞ്ഞ വർഷം മത്സരിച്ച ജോർജ് വർഗീസ് 95 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ഇക്കുറി വിജയം നേടിയത്. എതിർ സ്ഥാനാർഥി വി.ജി. ഷാജിക്ക് 323ഉം ജോർജ് വർഗീസിന് 418ഉം വോട്ടും ലഭിച്ചു. സതേൺ റീജ്യൻ സെക്രട്ടറിയായി രാജ ശ്രീനിവാസ റാവു എയ്ട്ട 99 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിച്ചു. രാജ ശ്രീനിവാസ റാവു 420 വോട്ടും എതിർ സ്ഥാനാർഥി നൗഷാദ് നൂർ മുഹമ്മദ് 321 വോട്ടും നേടി.വിനോദ വിഭാഗം സെക്രട്ടറിയായി കെ.പി. ജയപ്രദീപ് 291 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിച്ചു. എതിർ സ്ഥാനാർഥികളായ ജയപ്രദീപ് 516 വോട്ടും കെ.കെ. അനിൽകുമാർ 225 വോട്ടും നേടി. സാഹിത്യ വിഭാഗം സെക്രട്ടറിയായി ഏലിയാസ് പടവെട്ടി 417 വോട്ടും ദീപക് കുമാർ ദാഷ് 326 വോട്ടും നേടി. 91 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ഏലിയാസ് വിജയിച്ചത്.ജനറൽ സെക്രട്ടറി, ട്രഷറർ, സ്പോർട്സ് സെക്രട്ടറി, ഓഡിറ്റർ സ്ഥാനങ്ങളിലേക്ക് എതിർ സ്ഥാനാർഥികളില്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.