ദുബൈ: മഴക്കെടുതികളിൽ വലയുന്ന ജനങ്ങൾക്ക് സഹായഹസ്തവുമായി അക്കാഫ് അസോസിയേഷൻ പ്രവർത്തകരും. ദുബൈ- ഷാർജ മേഖലകളിൽ ഫ്ലാറ്റുകളിലും വില്ലകളിലും ഒറ്റപ്പെട്ടുകിടക്കുന്ന കുടുംബങ്ങളിലേക്കും മറ്റുമാണ് സാന്ത്വനവുമായി അക്കാഫ് അസോസിയേഷൻ പ്രവർത്തകർ രംഗത്തുള്ളത്.
ഷാർജയിലെ അൽ ഖാസ്മിയ, അബുഷഗാര, അൽ വാഹ്ദ, റോള തുടങ്ങി മഴയെത്തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളിൽ അക്കാഫ് വളന്റിയറിമാർ സേവന പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്. ഫ്ലാറ്റുകളിലും മറ്റും ഒറ്റപ്പെട്ട് കിടക്കുന്നവർക്ക് ഭക്ഷണപ്പൊതികളും പലവ്യഞ്ജനങ്ങളും അത്യാവശ്യമായ മരുന്നുകളുമാണ് കൂടുതലും വിതരണം ചെയ്യുന്നത്.
കൂടാതെ വെള്ളം നിറഞ്ഞ സ്ഥലങ്ങളിലെ ആളുകളെ കയാക്കിങ്, ഫോർവീൽ വാഹനങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് വീടുകൾ മാറാനും പ്രവർത്തകർ സഹായിക്കുന്നുണ്ട്. വിവിധ വാണിജ്യ സ്ഥാപനങ്ങളും വ്യക്തികളുമാണ് അവശ്യസാധനങ്ങൾ അക്കാഫിന്റെ ദുരിതാശ്വാസ പ്രവർത്തനത്തിന് നൽകുന്നത്. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, സെക്രട്ടറി ദീപു എ.എസ്, ട്രഷറർ നൗഷാദ് മുഹമ്മദ്, ഷൈൻ ചന്ദ്രസേനൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ചൊവ്വാഴ്ചയോടെ ശമ്പളം നൽകാൻ ശൈഖ് ഹംദാന്റെ നിർദേശം
ദുബൈ: എമിറേറ്റിലെ എല്ലാ സർക്കാർ ജീവനക്കാർക്കും ഏപ്രിൽ 23 ചൊവ്വാഴ്ചയോടെ ശമ്പളം നൽകാൻ നിർദേശിച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. സർക്കാർ ജീവനക്കാർ, സൈനിക ഉദ്യോഗസ്ഥർ, വിമുക്ത ഭടന്മാർ, ദുബൈ സർക്കാറിന്റെ സഹായം ലഭിക്കുന്നവർ എന്നിവർക്ക് തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.