ഷാർജ: കേരളത്തിലെ കലാലയ പൂർവവിദ്യാർഥി കൂട്ടായ്മയായ അക്കാഫ് ഇവന്റ്സ് ഷാർജ എക്സ്പോ സെന്ററിൽ സംഘടിപ്പിച്ച ‘ആവണി പൊന്നോണം’ ഓണാഘോഷത്തിന് വിജയകരമായ പര്യവസാനം. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി ഉദ്ഘാടനം ചെയ്തു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഓൺലൈൻ വഴി ആശംസ അറിയിച്ചു. ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ സ്വാഗതം പറഞ്ഞു.
അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡന്റ് ചാൾസ് പോൾ എന്നിവർ ആശംസകൾ അറിയിച്ചു. അക്കാഫ് സുവനീർ പ്രകാശനം എം.എ. യൂസഫലി വേൾഡ് എജുക്കേഷൻ ഹോൾഡിങ് ഗ്രൂപ് സി.ഇ.ഒ ഡോ. വിദ്യ വിനോദിന് നൽകി നിർവഹിച്ചു. ജനറൽ കൺവീനർ മനോജ് ജോൺ സംസാരിച്ചു. സാംസ്കാരിക സമ്മേളനത്തിൽ അനൂപ് അനിൽ ദേവൻ, കെ.വി, ബക്കറലി, അഡ്വ. ഹാഷിക് തൈക്കണ്ടി, ശ്യാം വിശ്വനാഥ്, റാണി സുധീർ, അന്നു പ്രമോദ്, മനോജ് ജോൺ, ഷെഫി അഹമ്മദ്, സൂരജ്, സജി പിള്ളൈ, വിദ്യ പുതുശ്ശേരി, ഫിറോസ് അബ്ദുല്ല, അമീർ കല്ലത്ര, വി.സി. മനോജ്, രഞ്ജിത്ത് കോടോത്ത്, സനീഷ് കുമാർ, ജോൺസൻ മാത്യു, അബ്ദുൽ സത്താർ, ടെൻ എക്സ് പ്രോപ്പർട്ടി സി.ഇ.ഒ സുകേഷ് ഗോവിന്ദൻ എന്നിവർ പങ്കെടുത്തു. ജൂഡിൻ ഫെർണാണ്ടസ് നന്ദി പറഞ്ഞു.
ശോഭ മേനോൻ, ഷബാന ഫൈസൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിവിധ മത്സര വിജയികൾക്ക് കാഷ് പ്രൈസും മെമന്റോയും നൽകി. സിനിമ താരങ്ങളായ ഹണി റോസ്, നൈല ഉഷ, അർഫാസ്, നിമ്മി തുടങ്ങിയവരും പരിപാടികളിൽ സംബന്ധിച്ചു. ആർ.ജെ മിഥുൻ രമേശ് പരിപാടികൾ നിയന്ത്രിച്ചു. സിനിമതാരം പി.പി. കുഞ്ഞികൃഷ്ണൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. ആറായിരത്തിലധികം പേർക്ക് ഓണ സദ്യയും വിളമ്പിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.