ദുബൈ: അക്കാഫ് ഫിയസ്റ്റയുടെ ഭാഗമായ പ്രഫഷനൽ ലീഗ് 2023ന് തുടക്കംകുറിച്ച് ജഴ്സി ലോഞ്ചിങ് സിനിമാതാരം അനീഷ് ജി. മേനോൻ നിർവഹിച്ചു. മുൻ കേരള ക്രിക്കറ്റ് ക്യാപ്റ്റൻ സോണി ചെറുവത്തൂർ ട്രോഫി അനാച്ഛാദനം നടത്തി. മോമൊ ഇൻ ദുബൈ സംവിധായകൻ അമീൻ അസ്‌ലം, ബാലതാരം ആത്രേയ ബൈജു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡന്‍റ് ചാൾസ് പോൾ, എ.പി.എൽ ജനറൽ കൺവീനർ ഷിബു മുഹമ്മദ്, അക്കാഫ് സ്പോർട്സ് ഫിയസ്റ്റ ജനറൽ കൺവീനർ സതീഷ് കുമാർ, അക്കാഫ് വനിതവിഭാഗം ചെയർപേഴ്സൻ റാണി സുധീർ എന്നിവരും സംസാരിച്ചു. മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തായിരിക്കും അംബാസഡർ. ഫെബ്രുവരി 22 മുതൽ മാർച്ച് 19വരെ 32 ടീമുകൾ വിഷൻ ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിൽ ഏറ്റുമുട്ടും. എട്ട് വനിതാടീമുകൾ പങ്കെടുക്കും. ഷാർജ വാണ്ടറേഴ്സ് ക്ലബിൽ നടന്ന ചടങ്ങിൽ അക്കാഫ് സെക്രട്ടറി മനോജ് സ്വാഗതവും അക്കാഫ് ട്രഷറർ ജുഡിന്‍ ഫെര്‍ണാണ്ടസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.