അജ്മാൻ: ദ ബ്ലൂമിങ്ടൺ അക്കാദമി അജ്മാൻ കെംപിൻസ്കി ഹോട്ടലിൽ അറിവിെൻറ ആഘോഷം നടത്തി. ശൈഖ് അബ്ദുല്ല ബിൻ സഖർ ബിൻ റാഷിദ് അൽ നുെഎമി പഠനത്തിൽ മികവ് കാണിച്ച വിദ്യാർഥികൾക്കും ഇതിന് വഴിയൊരുക്കിയ അധ്യാപകർക്കും അവാർഡുകൾ സമ്മാനിച്ചു.
അജ്മാൻ എജുക്കേഷനൽ സോൺ ഡയറക്ടർ അലി ഹസൻ, അജ്മാൻ കമ്യൂണിറ്റി പൊലീസ് പ്രതിനിധി മേജർ അമാനി, സ്കൂൾ ലൈസൻസ് വിഭാഗം മേധാവി നദാ ബുഫ്തൈം, മുൻ ഒളിംപ്യനും പ്യുവർ സ്പിൻറ് സ്ഥാപകനുമായ റോബർട് ഗ്രഹാം, സ്കൈ ലൈൻ യൂണിവേഴ്സിറ്റി കോളജ് അസി.പ്രഫസർ ഡോ.ഷാരൺ മെൻഡോസ, അർബുദ രോഗത്തെ മനോധൈര്യം കൊണ്ട് അതിജീവിച്ച ഫ്രണ്ട്സ് ഒാഫ് കാൻസർ പേഷ്യൻറ്സ് അസോസിയേഷൻ പ്രതിനിധി അമൽ, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു. ബ്ലൂമിങ്ടൺ അക്കാദമി പ്രിൻസിപ്പൽ ഡോ.ഫ്രാങ്ക് നേതൃത്വം നൽകി.
കായിക രംഗത്തെ മികവ് കുട്ടികളുടെ മനസിനെയും ആരോഗ്യത്തെയും ഒരു പോലെ പരിപോഷിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇരുട്ടിനെ പരാജയപ്പെടുത്തി വെളിച്ചം വിജയം നേടുന്ന പ്രമേയത്തിൽ വിദ്യാർഥികൾ ഒരുക്കിയ സംഗീത നാടകം ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.