റാസല്‍ഖൈമ: യൂറോപ്യന്‍ യൂനിയന്‍ സ്ഥാനപതി ലൂസി ബെര്‍ഗറെ റാസല്‍ഖൈമയില്‍ സ്വീകരിച്ച് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി.
സഖര്‍ ബിന്‍ മുഹമ്മദ് സിറ്റി കൊട്ടാരത്തില്‍ നല്കിയ സ്വീകരണത്തില്‍ യൂറോപ്യന്‍ യൂനിയനുമായി വിവിധ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. യു.എ.ഇ-ഇ.യു ബന്ധം സുദൃഢമാണെന്ന് പറഞ്ഞ ലൂസി ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യത്തിനും ശൈഖ് സഊദിന് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.