സുരക്ഷയൊരുക്കുന്നതിന്‍റെ ഭാഗമായി ദുബൈയിൽ പട്രോളിങ്​ നടത്തുന്ന പൊലീസ്​

അപകടരഹിതം, ദു​ബൈയിലെ പുതുവൽസരാഘോഷം

ദുബൈ: വിനോദസഞ്ചാരികളും താമസക്കാരുമടക്കം ലക്ഷകണക്കിന്​ പേർ പ​ങ്കെടുത്ത ദുബൈയിലെ പുതുവത്സരാഘോഷത്തിനിടെ ഒരു വാഹനാപകടമോ പരിക്കോ റിപ്പോർട്ട്​ ചെയ്തിട്ടില്ലെന്ന്​ ദുബൈ പൊലീസ്​ അറിയിച്ചു. പ്രധാനമായും 30 സ്ഥലങ്ങളിലാണ്​ എമിറേറ്റിൽ വെടിക്കെട്ടും സംഗീത പരിപാടികളും അടക്കം അരങ്ങേറിയത്​. ആയിരക്കണക്കിന്​ വാഹനങ്ങൾ നഗര പാതയിൽ നിറഞ്ഞിട്ടും ഒരു അപകടം പോലുമുണ്ടാകാതിരുന്നത്​ പൊലീസിന്‍റെ മികച്ച ആസൂത്രണത്തിന്‍റെയും നിരീക്ഷണത്തിന്‍റെയും വിജയമാണ്​.

അന്താരാഷ്​ട്ര, പ്രദേശിക പരിപാടികൾ സുരക്ഷിതാമാക്കുന്നതിന്​ ചുമതലയുള്ള എക്സിക്യൂട്ടീവ്​ കമ്മിറ്റിയുടെ കാര്യക്ഷമതയും പ്രെഫഷണലിസവുമാണ്​ ആഘോഷം അപകടരഹിതമാക്കിയതെന്ന്​ ദുബൈ പൊലീസ്​ കമാൻഡർ ഇൻ ചീഫ്​ ലഫ്​. ജനറൽ അബ്​ദുല്ല ഖലീഫ അൽ മർറി പറഞ്ഞു.

ട്രാഫിക്​ നിയന്ത്രിക്കുന്നതിനൊപ്പം ആഘോഷങ്ങളിൽ പ​ങ്കെടുക്കാൻ എത്തിച്ചേരുന്നതിന്​ സുരക്ഷിതവും എളുപ്പവുമായ വഴികളും അധികൃതർ ഒരുക്കിയിരുന്നു. 48 സ്​ഥാപനങ്ങൾ വിശ്രമമ രഹിതമായി പ്രവർത്തിച്ചതിന്‍റെ വിജയമാണിതെന്നും ലഫ്​. ജനറൽ അൽ മർറി പറഞ്ഞു. ആകെ 10579 പൊലീസ്​ ഉദ്യോഗസ്ഥർ, 5800 സുരക്ഷാ ജീവനക്കാർ, 1420 വളണ്ടിയർമാർ, 3651 പട്രോൾ വാഹനങ്ങൾ, 45 സുരക്ഷാ ബോട്ടുകൾ എന്നിവയാണ്​ സുരക്ഷക്കായി എമിറേറ്റിലുടനീളം വിന്യസിച്ചത്​.

പുതുവത്സര രാവിൽ ആകെ 20,337 ഫോൺ വിളികൾ ലഭിച്ചിട്ടുണ്ടെന്നും ഇവയിൽ 19147 എണ്ണം അടിയന്തിര ഹോട്ട്​ലൈൻ നമ്പറായ 999ലും 901 എണ്ണം അടിയന്തരമല്ലാത്ത വിളികൾക്കുള്ള 901 എന്ന നമ്പറിലേക്കുമാണെന്നും ആക്ടിങ്​ അസി. കമാൻഡർ ഇൻ ചീഫ്​ മേജർ ജനറൽ സൈഫ്​ മുഹൈർ അൽ മസ്​റൂയി പറഞ്ഞു. ഡിസംബർ 31ന്​ രാവിലെ മുതൽ ജനുവരി ഒന്നിന്​ രാവിലെ ആറു വരെയുള്ള കണക്കാണിത്​.  ഗതാഗത സുരക്ഷാ വിഭാഗവും മറ്റു വകുപ്പുകളുമായി സഹകരിച്ച്​ 20 ലക്ഷത്തിലേറെ വരുന്ന യാത്രക്കാരെ സുരക്ഷിതമാക്കുന്നതിന്​ സഹായിച്ചിട്ടുണ്ടെന്ന്​ അധികൃതർ പറഞ്ഞു.

Tags:    
News Summary - Accident-free New Year celebrations in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.