ഷാർജ: ശരത്കാലമെത്തിയതോടെ ചൂടിൽനിന്ന് ആശ്വാസമാകുമെങ്കിലും വളരെയേറെ സൂക്ഷിക്കേണ്ട കാലമാണിത്. തൊട്ടുത്തുള്ള വാഹനങ്ങൾപോലും കാണാൻ കഴിയാത്തവിധം മൂടൽമഞ്ഞ് നിറയുന്നതിനാൽ അപകടസാധ്യത ഏറെയാണ്. കഴിഞ്ഞദിവസം എമിറേറ്റ്സ് റോഡിൽ മൂടൽമഞ്ഞിനെ തുടർന്ന് അപകടത്തിൽപെട്ടത് 21 വാഹനങ്ങളാണ്. ഉമ്മുൽഖുവൈൻ, ഷാർജ പരിധിയിലാണ് അപകടങ്ങൾ നടന്നത്. നനഞ്ഞ പുകപടലങ്ങൾ മരുഭൂമിയോട് ചേർന്നുപോകുന്ന റോഡിനെ പൊതിയുകയായിരുന്നു. ഫോഗ് ലൈറ്റുകൾ പ്രകാശിപ്പിച്ചും മുന്നറിയിപ്പ് സിഗ്നലുകൾ പ്രവർത്തിപ്പിച്ചും ചില വാഹനങ്ങൾ കടന്നുപോകുമ്പോൾ ഒട്ടും ചലിക്കാനാവാതെ ചില വാഹനങ്ങൾ പാതയോരങ്ങളിൽ നിർത്തിയിടേണ്ടി വന്നതായി യാത്രക്കാർ പറഞ്ഞു.
തിങ്കളാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ജാഗ്രതയോടെ വാഹനമോടിക്കണമെന്നും റോഡിൽ ശ്രദ്ധിക്കണമെന്നും ഷാർജ പൊലീസിലെ ട്രാഫിക്, പട്രോളിങ് വകുപ്പ് ഡയറക്ടർ ലഫ്. കേണൽ മുഹമ്മദ് അലൈ അൽ നഖ്ബി ആവശ്യപ്പെട്ടു.ദൃശ്യപരത മികച്ചതല്ലെങ്കിൽ ഫോഗ് ലൈറ്റുകൾ ഉപയോഗിക്കാനും നിയമം അനുസരിച്ച് റോഡിെൻറ വശത്ത് വാഹനം നിർത്തുവാനും അമിതവേഗം ഒഴിവാക്കാനും നഖ്ബി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.