റാസല്‍ഖൈമ: വാഹനമിടിച്ച് ആറു വയസ്സുകാരനായ സ്വദേശി ബാലന് പരിക്കേറ്റ സംഭവത്തില്‍ കാര്‍ ഡ്രൈവറും ഇന്‍ഷുറന്‍സ് കമ്പനിയും പരാതിക്കാരനായ കുട്ടിയുടെ പിതാവിന് രണ്ടുലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് റാക് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വിധിച്ചു. 50,000 ദിര്‍ഹം പിതാവിന് സ്വന്തം പേരിലും ഒന്നര ലക്ഷം ദിര്‍ഹം കുട്ടിയുടെ രക്ഷാധികാരി എന്ന നിലയിലുമാണ് നല്‍കേണ്ടതെന്നാണ് ഉത്തരവ്. ട്രാഫിക് നിയമങ്ങള്‍ പാലിക്കാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്ന പ്രോസിക്യൂഷന്‍റെ വാദം അംഗീകരിച്ചായിരുന്നു കോടതിവിധി.
ഒന്നാം പ്രതിയായ ഡ്രൈവര്‍ ട്രാഫിക് സിഗ്നല്‍ ശ്രദ്ധിക്കാതെ വാഹനം ഓടിച്ചതാണ് അപകടത്തിന് വഴിവെച്ചത്. നിയമപരമായ സമയപരിധിക്കകത്ത് അപകടവിവരം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പ്രതി അറിയിച്ചതുമില്ല.
കുട്ടി അപകടത്തില്‍പ്പെട്ടത് പിതാവിനും കുടുംബത്തിനും കടുത്ത മാനസിക വേദനയുണ്ടാക്കിയതായി കോടതി വിലയിരുത്തി. വലതുകാലിന്‍റെ അസ്ഥികളില്‍ ഒന്നിലധികം ഒടിവുകളാണ് സംഭവിച്ചത്. മകനെ ചികിത്സിക്കുന്നതിനായി പരാതിക്കാരനായ പിതാവിന് വന്ന ചെലവ്, നിശ്ചിത കാലയളവിലേക്ക് ഫിസിയോ തെറപ്പി
ഉള്‍പ്പെടെയുള്ള വൈദ്യപരിചരണം, കെ.ജി പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത് തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിച്ചശേഷമാണ് കോടതിയുടെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.