അജ്മാന്: എമിറേറ്റിലെ വ്യാവസായിക മേഖല പുത്തനുണര്‍വ് നേടിയതായി ഈ വര്‍ഷാദ്യ കണക്കുകള്‍ രേഖപ്പെടുത്തുന്നു. അജ്മാനിൽ 800 വ്യവസായ സ്ഥാപനങ്ങൾ പിന്നിട്ടതായി 2024 ആദ്യ പകുതിയിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. അജ്മാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിലെ മൊത്തം അംഗത്വങ്ങൾ 19,372 ആയി ഉയർന്നതായി മെംബർ അഫയേഴ്സ് ഡിപ്പാർട്മെൻറ് ഡയറക്ടർ ശൈഖ് ഹമദ് ബിൻ നാസർ അൽ നുഐമി പറഞ്ഞു.
മത്സരാധിഷ്ഠിത ബിസിനസ് അന്തരീക്ഷം, നിക്ഷേപ അന്തരീക്ഷം, സാമ്പത്തിക വികസനം എന്നിവ വർധിപ്പിക്കുന്നത് അജ്മാൻ വിഷൻ 2030ന്റെ നിർദേശങ്ങളിൽ ഒന്നാമതാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും, ബിസിനസിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വ്യാപാരത്തിന്റെ അളവ് വർധിപ്പിക്കുന്നതിനും, സംരംഭകത്വം, സ്റ്റാർട്ടപ്പുകൾ, ചെറുകിട ഇടത്തരം സംരംഭങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനുമുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ അജ്മാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2024 ആദ്യ പകുതിയിൽ അജ്മാനിൽനിന്ന് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുഖ്യമായും ഇറാഖും സൗദി അറേബ്യയും തൊട്ടുപിന്നിൽ കുവൈത്ത്, തുർക്കിയ, ഇത്യോപ്യ എന്നിവയുമാണ്.
വ്യാവസായിക സ്ഥാപനങ്ങളുടെ എണ്ണത്തില്‍ 2023 ആദ്യ പകുതിയിൽ 770 അംഗത്വവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ആദ്യ പകുതിയിൽ അജ്മാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി അംഗത്വത്തിൽ നാലു ശതമാനം വളർച്ചയുണ്ടായതായി മെംബർ റിലേഷൻസ് ആൻഡ് സപ്പോർട്ട് ഡയറക്ടർ ജമീല കജൂർ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.