അബൂദബി: അബൂദബി ദേശീയ എണ്ണമ്പനിയുടെ (അഡ്നോക്) നാല് സ്കൂളുകളുടെ നടത്തിപ്പ് ചുമതല അൽദാർ അക്കാദമിക്ക് നൽകി. സാസ് അൽ നഖീൽ കാമ്പസ്, റുവൈസ് കാമ്പസ്, മദീന സായിദ് കാമ്പസ്, ഗയാതി കാമ്പസ് എന്നിവയുടെ മേൽനോട്ട ചുമതലയാണ് കൈമാറിയത്. അഡ്നോക് സ്കൂൾ ട്രസ്റ്റ് ബോർഡ് ചെയർമാൻ ഗനാം ആൽ മസ്റൂഇയും അൽദാർ സി.ഇ.ഒയും അൽദാർ അക്കാദമീസ് ചെയർമാനുമായ മുഹമ്മദ് ആൽ മുബാറക്കുമാണ് ഇതു സബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്. നിലവിൽ യു.എ.ഇയിൽ ഏഴ് പ്രമുഖ സ്വകാര്യ സ്കൂളുകൾ അൽദാർ അക്കാദമി നടത്തുന്നുണ്ട്.
2008ൽ സ്ഥാപിതമായ അഡ്നോക് സ്കൂളുകൾ ലോകോത്തര നിലവരാമുള്ള വിദ്യാഭ്യാസം നൽകാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഗനാം ആൽ മസ്റൂഇ പറഞ്ഞു.
കഴിവിെൻറ പരമാവധി ഉയരാൻ വിദ്യാർഥികളെ തയാറാക്കുകയും അധ്യാപകർക്ക് തൊഴിൽ പുരോഗതിക്കുള്ള അവസരങ്ങൾ തുറന്ന് കൊടുക്കുകയും ചെയ്യുന്ന അഡ്നോക് സ്കൂളുകളുടെ മുന്നേറ്റത്തിൽ പ്രധാനമായ നാഴികക്കല്ലാണ് കരാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഡ്നോക് സ്കൂളുകളുടെ നേട്ടങ്ങളിൽ സഹകരിക്കാൻ സാധിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും മികച്ച പാഠ്യപദ്ധതി വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നതിന് ഒന്നിച്ച് പ്രവർത്തിക്കുമെന്നും മുഹമ്മദ് ആൽ മുബാറക്ക് അഭിപ്രായപ്പെട്ടു. അടുത്ത അധ്യയന വർഷം മുതൽ നാല് സ്കൂൾ കാമ്പസിെൻറയും നടത്തിപ്പ് ചുമതല അൽദാർ അക്കാദമീസ് ഏറ്റെടുക്കും. കിൻറർഗാർട്ടൻ മുതൽ 12ാം ഗ്രേഡ് വരെയുള്ള ഏഴായിരത്തോളം വിദ്യാർഥികൾക്ക് അമേരിക്കൻ പാഠ്യക്രമത്തിലുള്ള വിദ്യാഭ്യാസമാണ് നൽകുകയെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.