ഷാർജ: എം.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. ഹബീബ് റഹ്മാനെ അനുസ്മരിച്ചു. 'കാമ്പസ് രാഷ്ട്രീയത്തിലെ വസന്തകാല ഓർമ'എന്ന ശീർഷകത്തിൽ ഇന്ത്യൻ അസോസിയേഷനിൽ എം.എസ്.എഫ് അലുമ്നി യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച പരിപാടി കെ.എം.സി.സി ഉപദേശക സമിതി ഉപാധ്യക്ഷൻ യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. 'ഭരണഘടന: വാദം, പ്രതിവാദം'എന്ന വിഷയത്തിൽ സെമിനാറും നടന്നു.
ജനാധിപത്യത്തെയും നിയമവ്യവസ്ഥയെയും വെല്ലുവിളിക്കുന്ന ഫാഷിസ്റ്റ് ഭരണകാലത്ത് അഖണ്ഡത നിലനിർത്താനും രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് വഴുതിവീഴാതിരിക്കാനും സഹായിക്കുന്നത് സുശക്തമായ ഭരണഘടനയാണെന്ന് സെമിനാർ അഭിപ്രായപ്പെട്ടു.
സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ, മാധ്യമപ്രവർത്തകൻ എം.സി.എ. നാസർ, അഡ്വ. ഹാഷിക് തൈക്കണ്ടി, അഡ്വ. ബിനി സരോജ് എന്നിവർ സംസാരിച്ചു.
എം.എസ്.എഫ് അലുമ്നി യു.എ.ഇ ചാപ്റ്റർ പ്രസിഡന്റ് പി.കെ. അൻവർ നഹ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇസ്മായിൽ ഏറാമല ആമുഖം അവതരിപ്പിച്ചു.
മുസ്ലിം ലീഗ് തൃശൂർ ജില്ല വൈസ് പ്രസിഡന്റ് കെ.എ. ഹാറൂൺ റഷീദ്, നിസാർ തളങ്കര, അഡ്വ. വൈ.എ. റഹീം, എഴുത്തുകാരൻ കെ.എം. ഷാഫി, അബ്ദുല്ല മല്ലശ്ശേരി, അബ്ദുല്ല ചേലേരി, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, കെ.പി.എ. സലാം, ഇഖ്ബാൽ അള്ളാംകുളം, മുസ്തഫ തിരൂർ, ഒ.കെ. ഇബ്രാഹിം, അഡ്വ. സാജിദ് അബൂബക്കർ, കബീർ ചാന്നാങ്കര, മുഹമ്മദ് പട്ടാമ്പി, അഷ്റഫ് കൊടുങ്ങല്ലൂർ, എം.പി. മുഹ്സിൻ, മജീദ് അണ്ണാൻതൊടി, സിദ്ദീഖ് തളിക്കുളം, അഷ്റഫ് പരതക്കാട്, എം.ടി.എ. സലാം, സി.കെ. ഇർഷാദ്, ഉനൈസ് തൊട്ടിയിൽ, നസീർ കുനിയിൽ, അൽ അമീൻ കായംകുളം, ഇഖ്ബാൽ മുറ്റിച്ചൂർ, ഫൈറൂസ് പാണക്കാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.