ദു​ബൈ​യി​ൽ റോ​ഡി​ന്​ സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ട്​

മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണം -ഇ​ന്ത്യ​ൻ എം​ബ​സി

അ​ബൂ​ദ​ബി: പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ സാ​ഹ​ച​ര്യ​ങ്ങ​ളെ തു​ട​ര്‍ന്ന് ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വ​രു​ന്ന വി​മാ​ന സ​ര്‍വി​സു​ക​ള്‍ അ​ധി​കൃ​ത​ര്‍ പ​രി​മി​ത​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്രി​ക​ര്‍ മു​ന്‍ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ എം​ബ​സി അ​റി​യി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ പ്ര​വ​ര്‍ത്ത​നം പൂ​ര്‍വ​സ്ഥി​തി​യി​ലാ​ക്കാ​ന്‍ യു.​എ.​ഇ അ​ധി​കൃ​ത​ര്‍ ക​ഠി​ന​പ്ര​യ​ത്‌​നം ന​ട​ത്തു​ക​യാ​ണെ​ന്നും യാ​ത്രാ​സ​മ​യ​വും തീ​യ​തി​യും സം​ബ​ന്ധി​ച്ച് നി​ര്‍ദി​ഷ്ട വി​മാ​ന​ക്ക​മ്പ​നി​ക​ളി​ല്‍നി​ന്നു​ള്ള അ​വ​സാ​ന ക​ണ്‍ഫ​ര്‍മേ​ഷ​നും ല​ഭി​ച്ച ശേ​ഷ​മേ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കാ​വൂ എ​ന്നും എം​ബ​സി ഓ​ര്‍മി​പ്പി​ച്ചു. ദു​ബൈ വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​ര്‍ക്ക് അ​ടി​യ​ന്ത​ര ഹെ​ല്‍പ് ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍ക്കാ​യി +91501205172, +91569950590, +91507347676, +971585754213 എ​ന്നീ ന​മ്പ​റു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​റി​യി​പ്പി​ല്‍ പ​റ​ഞ്ഞു.

Tags:    
News Summary - Advance Acceptance -Indian Embassy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.